കേരളം

kerala

ETV Bharat / sports

IPL 2022: മൊഹ്‌സിൻ ഖാന് നാല് വിക്കറ്റ്; ഡല്‍ഹിയെ കീഴടക്കി ലഖ്‌നൗവിന്‍റെ കുതിപ്പ്

ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ ഉയര്‍ത്തിയ 196 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 189 റണ്‍സാണ് എടുത്തത്.

IPL 2022  delhi capitals vs lucknow supergiants  IPL 2022 highlights  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്  ഡല്‍ഹി ക്യാപിറ്റല്‍സ്
IPL 2022: മൊഹ്‌സിൻ ഖാന് നാല് വിക്കറ്റ്; ഡല്‍ഹിയെക്കീഴടക്കി ലഖ്‌നൗവിന് കുതിപ്പ്

By

Published : May 1, 2022, 8:18 PM IST

മുംബൈ: ഐപിഎല്ലില്‍ ജയം തുടര്‍ന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് റണ്‍സിനാണ് ലഖ്‌നൗ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ ഉയര്‍ത്തിയ 196 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 189 റണ്‍സാണ് എടുത്തത്.

വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും ലഖ്‌നൗവിനായി. നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ മൊഹ്‌സിൻ ഖാനാണ് ഡല്‍ഹിയെ തകര്‍ത്തത്. 30 പന്തില്‍ 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ റിഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. മിച്ചൽ മാർഷ് 20 പന്തില്‍ 37 റണ്‍സെടുത്തപ്പോള്‍ അക്‌സർ പട്ടേൽ 24 പന്തില്‍ 42 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

പൃഥ്വി ഷാ (7 പന്തില്‍ 5), ഡേവിഡ് വാർണർ (4 പന്തില്‍ 3), ലളിത് യാദവ് (4 പന്തില്‍ 3), റോവ്മാൻ പവൽ (21 പന്തില്‍ 35) , ശാര്‍ദുല്‍ താക്കൂർ (2 പന്തില്‍ 1) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ പ്രകടനം. കുൽദീപ് യാദവും (8 പന്തില്‍ 16) പുറത്താവാതെ നിന്നു.

ലഖ്‌നൗവിനായി കൃഷ്‌ണപ്പ ഗൗതം, രവി ബിഷ്‌ണോയ്‌, ദുഷ്മന്ത ചമീര എന്നിവരും ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലഖ്‌നൗ മൂന്ന് വിക്കറ്റ് നഷ്‌ടത്തിലാണ് 195 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, ദീപക് ഹൂഡ എന്നിവരുടെ പ്രകടനമാണ് ലഖ്‌നൗവിനെ മികച്ച സ്‌കോറിലെത്തിച്ചത്.

51 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും സഹിതം 77 റണ്‍സെടുത്ത രാഹുലാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍. 34 പന്തില്‍ ആറ്‌ ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സാണ് ഹൂഡയുടെ സമ്പാദ്യം. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നുയര്‍ത്തിയ 95 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ലഖ്‌നൗ ടോട്ടലിന്‍റെ നട്ടെല്ല്.

13 പന്തില്‍ 23 റണ്‍സെടുത്ത ക്വിന്‍റൺ ഡി കോക്കാണ് പുറത്തായ മറ്റൊരു താരം. മാർക്കസ് സ്റ്റോയിനിസ് (16 പന്തില്‍ 17) , ക്രുനാൽ പാണ്ഡ്യ (5 പന്തില്‍ 8) എന്നിവര്‍ പുറത്താവാതെ നിന്നു. ഡല്‍ഹിക്കായി ശാര്‍ദുല്‍ താക്കൂര്‍ നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.

ABOUT THE AUTHOR

...view details