മുംബൈ :ഐപിഎല്ലില്‍ നാളെ (ബുധനാഴ്ച- ഏപ്രിൽ 20) നടക്കാനിരിക്കുന്ന ഡൽഹി ക്യാപിറ്റൽസ്-പഞ്ചാബ് കിങ്സ് മത്സരത്തിന്‍റെ വേദി മാറ്റി. ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പൂനെയില്‍ നടക്കാനിരുന്ന മത്സരം മുംബൈയിലേക്കാണ് മാറ്റിയത്. ഇക്കാര്യം അറിയിച്ച് ബിസിസിഐ വാര്‍ത്ത കുറിപ്പിറക്കിയിട്ടുണ്ട്.
നിലവില്‍ കണ്ടെത്താനാകാത്ത കേസുകളുണ്ടെങ്കില്‍ അടച്ച അന്തരീക്ഷത്തിലുള്ള ദീർഘദൂര ബസ് യാത്രയ്ക്കിടെ അവ പകരാനുള്ള സാഹചര്യം കണക്കിലെടുത്താനാണ് വേദിമാറ്റമെന്ന് ബിസിസിഐ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന മത്സരം മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലേക്കാണ് മാറ്റിയത്.
അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷടയ്‌ക്കം അഞ്ച് പേർക്കാണ് തിങ്കളാഴ്‌ച കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മാര്‍ഷിനെക്കൂടാതെ ടീമിലെ സപ്പോര്‍ട്ടിങ് സ്റ്റാഫിനാണ് രോഗബാധയുള്ളത്. നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് മിച്ചര്‍ മാര്‍ഷിന് വൈറസ് ബാധ സ്ഥിരീകരിച്ചത്.