അഹമ്മദാബാദ്: ഐപിഎല്‍ 15ാം സീസണിന്‍റെ ഫൈനല്‍ മത്സരത്തിന്‍റെ ഉദ്ഘാടന പരിപാടി കളാറാക്കി ബിസിസിഐ. രാജസ്ഥാന്‍ റോയല്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് കലാശപ്പോരിന് മുന്നോടിയാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സമാപന പരിപാടികള്‍ നടന്നത്. അക്കാദമി അവാര്‍ഡ് ജേതാവ് എആര്‍ റഹ്മാന്‍, ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ രൺവീർ സിങ് എന്നിവര്‍ അണിനിരന്ന ലൈവ് ഷോയാണ് ബിസിസിഐ ഒരുക്കിയിരുന്നത്.
IPL 2022: റഹ്മാനും രൺവീറും ആറാടി; ഐപിഎല്‍ സമാപനം കളറാക്കി ബിസിസിഐ, ഗിന്നസ് റെക്കോഡും സ്വന്തം
അക്കാദമി അവാര്‍ഡ് ജേതാവ് എആര്‍ റഹ്മാന്‍, ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ രൺവീർ സിങ് എന്നിവര്‍ അണിനിരന്ന ലൈവ് ഷോയാണ് ബിസിസിഐ ഒരുക്കിയിരുന്നത്.
മോഹിത് ചൗഹാൻ, നീതി മോഹൻ, ബ്ലേസ്, ശിവമണി, സാഷാ ത്രിപാഠി, ശ്വേത മോഹൻ തുടങ്ങിയവരും ആരാധകരെ ഹരം കൊള്ളിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ പരിശീലകനും കമന്‍റേറ്ററുമായ രവിശാസ്‌ത്രിയാണ് പരിപാടി അവതരിപ്പിച്ചത്. കൊവിഡിനെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഐപിഎല്ലില്‍ സമാപന ചടങ്ങ് അരങ്ങേറുന്നത്.
ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച് കൂറ്റന്‍ ജേഴ്‌സി: ലോകത്തിലെ ഏറ്റവും വലിയ ജേഴ്‌സി രൂപകല്‍പന ചെയ്‌ത് ഐപിഎൽ സംഘാടകർ പുതിയ ഗിന്നസ് റെക്കോഡ് സ്ഥാപിച്ചു. ഐപിഎല്ലിലെ 10 ടീമുകളുടെയും ലോഗോ ജേഴ്‌സിയിലുണ്ട്. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ എന്നിവർ ഗിന്നസ് റെക്കോഡ് ഏറ്റുവാങ്ങി.