കേരളം

kerala

ETV Bharat / sports

IPL 2022 | ചെന്നൈക്ക് ബാറ്റിങ്, ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുത്തു, ഇരു ടീമിലും മാറ്റം - CHENNAI SUPER KINGS VS SUNRISERS HYDERABAD

ഹൈദരാബാദ് മൂന്നാം മത്സരത്തിനിറങ്ങുമ്പോള്‍ ചെന്നൈക്കിത് നാലാം മത്സരമാണ്. സീസണില്‍ ആദ്യ ജയം തേടിയാണ് ഇരു ടീമുകളും ഇറങ്ങുന്നത്

CSK VS SRH  IPL 2022  CHENNAI SUPER KINGS VS SUNRISERS HYDERABAD  സണ്‍റൈസേഴ്‌സ് ഹൈദരാബാദ് vs ചെന്നൈ സൂപ്പര്‍ കിങ്സ്
IPL 2022: ചെന്നൈയ്‌ക്ക് ബാറ്റിങ്, ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുത്തു, ഇരു ടീമിലും മാറ്റം

By

Published : Apr 9, 2022, 3:38 PM IST

മുംബൈ : ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സീസണില്‍ ആദ്യ ജയം തേടിയാണ് ഇരു ടീമുകളും ഇറങ്ങുന്നത്.

കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഹൈരാബാദ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ശശാങ്ക് സിങ്, മാര്‍കോ ജാന്‍സന്‍ എന്നിവര്‍ ടീമിനായി അരങ്ങേറും. അബ്‌ദു സമദ്, റൊമാരിയോ ഷെഫേര്‍ഡ് എന്നിവര്‍ക്കാണ് സ്ഥാനം നഷ്‌ടമായത്. ചെന്നൈയില്‍ ഒരുമാറ്റമാണുള്ളത്. മഹീഷ് തീക്ഷ്‌ണ ടീമിലെത്തിയപ്പോള്‍ പ്രിട്ടോറ്യൂസിന് പുറത്തായി.

ഹൈദരാബാദ് മൂന്നാം മത്സരത്തിനിറങ്ങുമ്പോള്‍ ചെന്നൈക്കിത് നാലാം മത്സരമാണ്. നേരത്തെ ഇരുസംഘവും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ചെന്നൈക്കായിരുന്നു മേല്‍ക്കൈ. 17 മത്സരങ്ങളില്‍ 13 മത്സരങ്ങള്‍ ചെന്നൈ വിജയിച്ചപ്പോള്‍, വെറും 3 മത്സരങ്ങളിൽ മാത്രമാണ് ഹൈദരാബാദ് ജയം നേടിയത്. അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും ചെന്നൈ ജയിച്ചപ്പോൾ ഒരു മത്സരം ഹൈദരാബാദ് ജയിച്ചു. കഴിഞ്ഞ സീസണിലെ രണ്ട് മത്സരത്തിലും ചെന്നൈ തന്നെയായിരുന്നു വിജയികൾ.

ചെന്നൈ സൂപ്പര്‍ കിങ്സ് : റോബിന്‍ ഉത്തപ്പ, ഋതുരാജ് ഗെയ്‌ക്‌വാദ്. മൊയീന്‍ അലി, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ശിവം ദുബെ, എം എസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, മഹീഷ് തീക്ഷ്‌ണ , ക്രിസ് ജോര്‍ദാന്‍, മുകേഷ് ചൗധരി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് : അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, കെയ്ന്‍ വില്യംസണ്‍, എയ്‌ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ശശാങ്ക് സിങ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, ടി. നടരാജന്‍, മാര്‍കോ ജാന്‍സന്‍.

For All Latest Updates

ABOUT THE AUTHOR

...view details