മുംബൈ :ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്നറിയപ്പെടുന്ന മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിങ്സ് പോരാട്ടം ഉടന്‍. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും മൂന്ന് മാറ്റങ്ങളോടെയാണ് രോഹിത് ശര്‍മയുടെ മുംബൈ ഇറങ്ങുന്നത്. റിലേ മെറെഡിത്തും, ഹൃത്വിക് ഷോക്കീനും അരങ്ങേറ്റം നടത്തുമ്പോള്‍ ഡാനിയൽ സാംസ് ടീമില്‍ തിരിച്ചെത്തി.
മറുവശത്ത് ചെന്നൈ നിരയില്‍ രണ്ട് മാറ്റങ്ങളുണ്ട്. മൊയില്‍ അലിയും ക്രിസ് ജോര്‍ദാനും പുറത്തായപ്പോള്‍ മിച്ചൽ സാന്‍റ്നർ, ഡ്വെയ്ൻ പ്രിട്ടോറിയസ് എന്നിവരാണ് ടീമില്‍ ഇടംപിടിച്ചത്. സീസണില്‍ തങ്ങളുടെ ഏഴാം മത്സരത്തിനാണ് ഇരു സംഘവും ഇറങ്ങുന്നത്.