ദുബായ് : ഐപിഎൽ രണ്ടാം പാദ മത്സരത്തിലും വില്ലനായി കൊവിഡ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ പേസർ ടി നടരാജന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ താരത്തെ ഐസൊലേഷനിലാക്കി. മറ്റുള്ളവരുടെ ഫലം നെഗറ്റീവാണ്.
നടരാജനുമായി സമ്പർക്കം പുലർത്തിയ ഓൾറൗണ്ടർ വിജയ് ശങ്കർ, ടീം മാനേജർ വിജയ് കുമാർ, ഫിസിയോതെറാപ്പിസ്റ്റ് ശ്യാം സുന്ദർ, ഡോക്ടർ അഞ്ജന വന്നൻ, ലോജിസ്റ്റിക്‌സ് മാനേജർ തുഷാർ ഖേഡ്‌കര്‍, നെറ്റ് ബൗളർ പെരിയസാമി ഗണേശൻ എന്നിവർ ഐസൊലേഷനിലാണ്.
താരത്തിന് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഇന്നത്തെ ഡൽഹി ക്യാപ്പിറ്റൽസ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം മുൻ നിശ്ചയപ്രകാരം നടത്തുമെന്ന് ബിസിസിഐ അറിയിച്ചു. ഹൈദരാബാദിനെ സംബന്ധിച്ച് ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്.
ALSO READ :ഒന്നാമതെത്താൻ ഡൽഹി, കരകയറാൻ ഹൈദരാബാദ് ; ഐപിഎല്ലിൽ ഇന്ന് കനത്ത പോരാട്ടം
ആദ്യ ഘട്ടത്തിൽ ഒന്നിലേറെ ഫ്രാഞ്ചൈസികളിലെ കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും കൊവിഡ് പിടിപെട്ടതോടെയായിരുന്നു ബിസിസിഐ ടൂര്‍ണമെന്‍റ് അടിയന്തരമായി നിര്‍ത്തിവച്ചത്. തുടർന്ന് ബാക്കി മത്സരങ്ങൾ യു.എ.ഇയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.