അബുദാബി :ഐപിഎല്ലിൽ ഡൽഹിക്കെതിരെ രാജസ്ഥാന് 155 റണ്‍സ് വിജയ ലക്ഷ്യം. ഓപ്പണിങ് തകർന്നെങ്കിലും ശ്രേയസ് അയ്യരുടെ ബാറ്റിങ് മികവിലാണ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. രാജസ്ഥാനായി ചേതൻ സക്കറിയ, മുസ്താഫിസുർ റഹ്മാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ കാർത്തിക് ത്യാഗി, രാഹുൽ തെവാത്തിയ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
32 പന്തിൽ നിന്ന് 43 റണ്‍സുമായി ശ്രേയസ് അയ്യർ ടീമിനായി പൊരുതിയപ്പോൾ ക്യാപ്റ്റൻ റിഷഭ് പന്ത് 24 റണ്‍സും ഷിംമ്രോൺ ഹെറ്റ്മെയര്‍ 16 പന്തിൽ നിന്ന് 28 റണ്‍സും നേടി പുറത്തായി.
എട്ട് പന്തിൽ എട്ട് റണ്‍സ് നേടിയ ധവാന്റെ വിക്കറ്റാണ് ഡൽഹിക്ക് ആദ്യം നഷ്ടമായത്. കാർത്തിക് ത്യാഗിയുടെ പന്തിൽ താരം ക്ലീൻ ബൗൾഡ് ആവുകയായിരുന്നു. തൊട്ടുപിന്നാലെ പത്ത് റണ്‍സ് നേടി പൃഥ്വി ഷായും പുറത്തായി. ചേതൻ സക്കറിയയുടെ പന്തിൽ ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.