ദുബായ്: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള ഐസിസിയുടെ വിലക്ക് മറികടന്ന് റോബിന്‍ ഉത്തപ്പ പന്തില്‍ ഉമിനീര്‍ പുരട്ടുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥന്‍ റോയല്‍സും തമ്മിലുള്ള ഐപിഎല്‍ മത്സരത്തിനിടെയാണ് സംഭവം. ഫീല്‍ഡ് ചെയ്യുന്നതിനിടെ രാജസ്ഥാന്‍ താരം ഉത്തപ്പ പന്ത് കൈയ്യിലെടുത്ത് ഉമിനീര്‍ പുരട്ടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ഉമിനീര്‍ വിലക്ക് മറികടന്ന് ഉത്തപ്പ; ദൃശ്യങ്ങള്‍ വൈറലാകുന്നു - IPL 2020 news
ഇന്നലെ കൊല്‍ക്കത്തക്ക് എതിരായ മൂന്നാം ഓവറിലെ അഞ്ചാമത്തെ പന്തിലാണ് സംഭവം. സുനില്‍ നരെയ്‌നെ ക്യാച്ച് ചെയ്‌ത് പുറത്താക്കാനുള്ള അവസരം പാഴാക്കിയ ശേഷം റോബിന്‍ ഉത്തപ്പ പന്തെടുത്ത് ഉമിനീര്‍ പുരട്ടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
![ഉമിനീര്‍ വിലക്ക് മറികടന്ന് ഉത്തപ്പ; ദൃശ്യങ്ങള്‍ വൈറലാകുന്നു ഉമിനീര്‍ വിലക്ക് ലംഘനം വാര്‍ത്ത വിലക്ക് ലംഘിച്ച് ഉത്തപ്പ വാര്‍ത്ത ഉത്തപ്പ വൈറലാകുന്നു വാര്‍ത്ത violation of saliva ban news uthappa violates ban news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9007633-thumbnail-3x2-ipl4.jpg)
മൂന്നാം ഓവറിലെ അഞ്ചാമത്തെ പന്തിലാണ് സംഭവം. കൊല്‍ക്കത്തയുടെ സുനില്‍ നരെയ്‌നെ ക്യാച്ച് ചെയ്‌ത് പുറത്താക്കാനുള്ള അവസരം പാഴാക്കിയ ഉത്തപ്പ ശേഷം പന്തെടുത്ത് ഉമിനീര്‍ പുരട്ടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവം വൈറലായതോടെ ഉത്തപ്പക്ക് താക്കീത് ലഭിക്കാന്‍ സാധ്യത ഏറെയാണ്. തുടര്‍ന്നും സമാന സംഭവങ്ങളുണ്ടായാല്‍ ടീമിനും താക്കീത് ലഭിച്ചേക്കും. രണ്ട് താക്കീതുകള്‍ക്ക് അപ്പുറം ടീമിന് അഞ്ച് റണ്‍സ് പെനാല്‍ട്ടി വിധിക്കും. ഉമിനീര്‍ ഉപയോഗിച്ചതായി കണ്ടെത്തി കഴിഞ്ഞാല്‍ പന്ത് ശുചീകരിക്കാന്‍ അമ്പയര്‍ നിര്‍ദ്ദേശം നല്‍കും.
രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 37 റണ്‍സിന്‍റെ ജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ മുന്നേറ്റം നടത്തിയ കൊല്‍ക്കത്ത രണ്ടാമതായി. യുഎഇയില്‍ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട കൊല്‍ക്കത്ത തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളിലും ജയം സ്വന്തമാക്കി.