ഷാര്‍ജ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുത്തു. ഒരു മാറ്റവുമായി ഹൈദരാബാദും രണ്ട് മാറ്റവുമായി ബാംഗ്ലൂരും ഇറങ്ങും. ശിവം ദുബെക്ക് പകരം നവദീപ് സെയ്‌നി ബാംഗ്ലൂരിന് വേണ്ടി കളിക്കും. കഴിഞ്ഞ മത്സരത്തില്‍ മങ്ങിയ പ്രകടനം കാഴ്‌ചവെച്ച ഡെയില്‍ സ്റ്റെയിന് പകരം ഇസ്രു ഉഡാനയും ടീമിലെത്തി. കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദിന് വേണ്ടി കളിച്ച വിജയ് ശങ്കര്‍ ഇത്തവണ ടീമിലില്ല. പകരം ഷഹബാദ് നദീം ടീമിലെത്തി.
ടോസ് ഹൈദരാബാദിന്; ബാംഗ്ലൂര്‍ ബാറ്റ് ചെയ്യും - ആർസിബി ടീം ഇന്ന്
ഒരു മാറ്റവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇറങ്ങുമ്പോള്‍ രണ്ട് മാറ്റവുമായാണ് കോലിയും കൂട്ടരും ഇറങ്ങുന്നത്
ഐപിഎല്‍
സീസണില്‍ ഇതിന് മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ബാംഗ്ലൂരിനായിരുന്നു ജയം. കോലിയും കൂട്ടരും ഉയര്‍ത്തിയ 163 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 19.4 ഓവറില്‍ 153 റണ്‍സെടുത്ത് പുറത്തായി. 2016ന് ശേഷം ആദ്യമായി പ്ലേ ഓഫില്‍ എത്താനാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. അതേസമയം 2016ന് ശേഷം ആദ്യമായി പ്ലേ ഓഫ് കാണാതെ പുറത്താകുന്നത് ഒഴിവാക്കാനാണ് ഹൈദരാബാദ് ഇത്തവണ മത്സരിക്കുന്നത്. ഇന്ന് ജയിച്ചാലേ ഹൈദരാബാദിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ സാധിക്കൂ.