ദുബായി: ഐപിഎല്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ടോസ് നേടിയ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുത്തു. ഐപിഎല്‍ 13ാം പതിപ്പിലെ മൂന്നാം മത്സരമാണ് ഇന്ന് ദുബായില്‍ അരങ്ങേറുന്നത്.
സണ്‍റൈസേഴ്‌സിന് ടോസ്: ആര്‍സിബി ബാറ്റ് ചെയ്യും - virat kohli win toss news
പ്രഥമ ഐപിഎല്‍ കീരടം ലക്ഷ്യമിട്ടാണ് വിരാട് കോലിയുടെ നേതൃത്വത്തിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ യുഎഇയില്‍ എത്തിയിരിക്കുന്നത്.
ദേവദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച് എന്നിവര്‍ ആര്‍സിബിയുടെ ഓപ്പണര്‍മാരാകും. മൂന്നാമനായി നായകന്‍ വിരാട് കോലിയും നാലാമനായി എബി ഡിവില്ലിയേഴ്‌സും ആര്‍സിബിക്ക് വേണ്ടി ഇറങ്ങും.
ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍ സണ്‍റൈസേഴ്‌സിന്‍റെ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കും. കഴിഞ്ഞ ദിവസം മത്സരം നടന്ന അതേ പിച്ചിലാണ് ഇന്നും പന്തെറിയുക. റാഷിദ് ഖാന്‍ സ്‌പിന്‍ ബൗളിങ്ങിനും നേതൃത്വം നല്‍കും. നായകന്‍ ഡേവിഡ് വാര്‍ണര്‍ ഇംഗ്ലീഷ് താരം ജോണി ബ്രിസ്റ്റോ എന്നിവര്‍ സണ്‍ റൈസേഴ്‌സിന്‍റെ ഓപ്പണര്‍മാരായും ഇറങ്ങും.