ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ മുംബൈ ഇന്ത്യന്‍സിന് ടോസ്. ടോസ് നേടിയ മുംബൈയുടെ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തെരഞ്ഞെടുത്തു. ഒരുമാറ്റവുമായാണ് മുംബൈ ഇറങ്ങുന്നത്. സൗരഭ് തിവാരിക്ക് പകരം ഇഷാന്‍ കിഷന്‍ മുംബൈക്ക് വേണ്ടി കളിക്കും.
ടോസ് മുംബൈക്ക്; ബാംഗ്ളൂരിനെ ബാറ്റിങ്ങിന് അയച്ചു - bangalore win toss news
മുംബൈ ഇന്ത്യന്‍സ് ഒരു മാറ്റവുമായാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടാന്‍ എത്തുന്നത്.
മൂന്ന് മാറ്റവുമായാണ് കോലിയും കൂട്ടരും മുംബൈയെ നേരിടാന്‍ എത്തുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോഷ് ഫിലിപ്പെ, ഉമേഷ് യാദവ്, ഡ്വെയിന്‍ സ്റ്റെയിന്‍ എന്നിവര്‍ക്ക് പകരം ഗുര്‍കീരത്ത് സിങ്, ആദം സാംപ, ഇസ്രു ഉഡാന എന്നിവര്‍ ബാംഗ്ലൂരിനായി ഇറങ്ങും.
നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ലോകോത്തര ബാറ്റ്‌സ്‌മാന്‍മാരായ വിരാട് കോലിയും രോഹിത് ശര്‍മയും നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടം കനക്കും. കോലി നയിക്കുന്ന ബാംഗ്ലൂര്‍ പ്രഥമ കിരീടം ലക്ഷ്യമിട്ടാണ് എത്തിയിരിക്കുന്നത്. അതേസമയം നാല് കിരീടങ്ങള്‍ ഇതിനകം സ്വന്തമാക്കിയ മുംബൈ ആത്മവിശ്വാസത്തിലാണ് ഐപിഎല്‍ 13ാം പതിപ്പിന് എത്തിയിരിക്കുന്നത്.