ദുബായ്: ഐ പി എല്ലിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് സൺറൈസേഴ്‌സ് ഹൈദരാബാദിനെത്തിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ചെന്നൈ നിരയിൽ എൻ.ജഗദീശനു പകരം പിയൂഷ് ചൗള ടീമിൽ തിരിച്ചെത്തി. ഹൈദരാബാദിനു വേണ്ടി അഭിഷേക് ശർമ്മയ്ക്ക് പകരം ഷഹബാസ് നദീം കളിക്കും. ഇരുടീമുകൾക്കും പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വിജയിച്ചേ മതിയാകൂ. ഏഴു മത്സരങ്ങളിൽ നിന്ന് രണ്ടു ജയം മാത്രം സ്വന്തമായിട്ടുളള ചെന്നൈ നാലു പോയിന്‍റുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ഏഴു കളികളിൽനിന്ന് മൂന്നു ജയവും നാലു തോൽവിയുമായി ആറു പോയിന്‍റ് സഹിതം അഞ്ചാം സ്ഥാനത്താണ് സൺറൈസേഴ്‌സ്.
ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് സൺറൈസേഴ്‌സ് ഹൈദരാബാദിനെത്തിരെ ബാറ്റ് ചെയ്യും - Sunrisers Hyderabad vs Chennai Super Kings
കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്

ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് സൺറൈസേഴ്‌സ് ഹൈദരാബാദിനെത്തിരെ ബാറ്റ് ചെയ്യും
സൺറൈസേഴ്‌സ് ഹൈദരാബാദ്: ഡേവിഡ് വാർണർ (ക്യാപ്റ്റൻ), ജോണി ബെയർസ്‌റ്റോ (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡെ, കെയ്ൻ വില്യംസൻ, പ്രിയം ഗാർഗ്, വിജയ് ശങ്കർ, ഷഹബാസ് നദീം, റാഷിദ് ഖാൻ, സന്ദീപ് ശർമ, ടി.നടരാജൻ, ഖലീൽ അഹമ്മദ്
ചെന്നൈ സൂപ്പർ കിങ്സ്: ഷെയ്ൻ വാട്‌സൻ, ഫാഫ് ഡുപ്ലസി, അമ്പാട്ടി റായുഡു, സാം കറൻ, എം.എസ്. ധോണി (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ഡ്വെയിൻ ബ്രാവോ, ദീപക് ചാഹർ, കാൺ ശർമ, പിയൂഷ് ചൗള, ഷാർദുൽ താക്കൂർ