ദുബായ്:ഐ പി എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് 168 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ചെന്നൈ സൂപ്പർ കിങ്സ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 167 റൺസെടുത്തു. മൂന്നാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഷെയ്ന്‍ വാട്ട്‌സണ്‍ - അമ്പാട്ടി റായുഡു സഖ്യമാണ് ചെന്നൈയുടെ ഭേദപ്പെട്ട സ്‌കോറിനു പിന്നില്‍. 34 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 41 റണ്‍സെടുത്ത റായുഡുവിനെ പുറത്താക്കി ഖലീല്‍ അഹമ്മദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 38 പന്തുകള്‍ നേരിട്ട വാട്ട്‌സണ്‍ മൂന്നു സിക്‌സും ഒരു ഫോറുമടക്കം 42 റണ്‍സെടുത്തു.
സൺറൈസേഴ്‌സ് ഹൈദരാബാദിന് 168 റൺസ് വിജയലക്ഷ്യം
മൂന്നാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഷെയ്ന്‍ വാട്ട്‌സണ്‍ - അമ്പാട്ടി റായുഡു സഖ്യമാണ് ചെന്നൈയുടെ ഭേദപ്പെട്ട സ്‌കോറിനു പിന്നില്‍.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്കായി പതിവിന് വിപരീതമായി ഫാഫ് ഡുപ്ലെസിക്കൊപ്പം സാം കറനാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഡുപ്ലസി (0) മടങ്ങിയെങ്കിലും തകര്‍ത്തടിച്ച സാം കുറന്‍ 21 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്നു ഫോറുമടക്കം 31 റണ്‍സെടുത്താണ് മടങ്ങിയത്. സന്ദീപ് ശര്‍മയാണ് കുറനെയും ഡുപ്ലസിയേയും മടക്കിയത്. നാല് ഓവറില്‍ വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് ഹൈദരാബാദിനായി ബൗളിങ്ങില്‍ തിളങ്ങി. ഖലീല്‍ അഹമ്മദും രണ്ടു വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ ധോണി 13 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് പുറത്തായി. രവീന്ദ്ര ജഡേജ 10 പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്നു.