ഷാര്‍ജ: ഐപിഎല്‍ 13ആം സീസണിന്‍റെ പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനയച്ചു. പ്ലേ ഓഫ് ഉറപ്പിച്ച മുംബൈക്ക് മത്സരം പ്ലേ ഓഫിനുള്ള ഒരുക്കമാണ്. എന്നാല്‍ മറുവശത്ത് ഹൈദരാബാദിന്‍റെ അവസ്ഥ നേരെ തിരിച്ചാണ്. ജയിച്ചാല്‍ പ്ലേ ഓഫ് ഇല്ലെങ്കില്‍ പുറത്ത് അതാണ് ഹൈദരാബാദിന്‍റെ അവസ്ഥ.
ജയം മാത്രം ലക്ഷ്യം വച്ച് ഹൈദരാബാദ്; മുംബൈക്കെതിരെ ബോളിങ് തെരഞ്ഞെടുത്തു - മുംബൈ ഇന്ത്യൻസ് വാര്‍ത്തകള്‍
പ്ലേ ഓഫ് ഉറപ്പിച്ച മുംബൈക്ക് മത്സരം പ്ലേ ഓഫിനുള്ള ഒരുക്കമാണ്. എന്നാല്‍ മറുവശത്ത് ജയിച്ചാല്‍ മാത്രമേ ഹൈദരാബാദിന് പ്ലേ ഓഫിലെത്താനാകൂ
ജയം മാത്രം ലക്ഷ്യം വച്ച് ഹൈദരാബാദ്
ഹൈദരാബാദ് തോറ്റാല്‍ കൊല്‍ക്കത്ത പ്ലേ ഓഫിലെത്തും. മുംബൈ നിരയില്‍ ക്യാപ്‌റ്റൻ സ്ഥാനത്തേക്ക് രോഹിത് ശര്‍മ തിരിച്ചെത്തിയിട്ടുണ്ട്. ബുംറയ്‌ക്കും ട്രെന്‍റ് ബോള്‍ട്ടിനും മുംബൈ വിശ്രമം അനുവദിച്ചിട്ടുണ്ട്. പകരം പാറ്റിൻസണും ധവാൻ കുല്‍ക്കര്‍ണിയും ടീമിലെത്തി. ജയന്ത് യാദവിനെ മാറ്റിയാണ് രോഹിത് ടീമിലെത്തിയിരിക്കുന്നത്. മറുവശത്ത് അഭിഷേക് ശര്‍മയ്‌ക്ക് പകരം പ്രിയം ഗാര്‍ഗ് ഹൈദരാബാദിന്‍റെ അവസാന ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്.