അബുദാബി: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് എതിരായ മത്സരത്തില്‍ രാജസ്ഥാന് മോശം തുടക്കം. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ രാജസ്ഥാന് നഷ്‌ടമായി. ഓപ്പണര്‍മാരായ സ്റ്റീവ് സ്‌മിത്തിന്‍റെയും സ്‌റ്റീവ് ബട്ട്‌ലറുടെയും വിക്കറ്റുകളാണ് രാജസ്ഥാന് ആദ്യം നഷ്‌ടമായത്. നാല് ഓവറില്‍ 31 റണ്‍സെടുക്കുന്നതിനിടെയാണ് വിക്കറ്റുകള്‍ വീണത്. ബട്‌ലർ 22 റൺസെടുത്തും സ്മിത്ത് അഞ്ച് റൺസെടുത്തും പുറത്തായി. മൂന്ന് പന്തില്‍ നാല് റണ്‍സെടുത്ത സഞ്ജു യൂസ്‌വേന്ദ്ര ചാഹലിന്‍റെ പന്തില്‍ ചാഹലിന് തന്നെ ക്യാച്ച് വഴങ്ങി പുറത്താവുകയായിരുന്നു.
നിരാശപ്പെടുത്തി സഞ്ജു; രാജസ്ഥാന് മോശം തുടക്കം - ipl today news
നാല് ഓവറില്‍ 31 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് രാജസ്ഥാന്‍ റോയല്‍സിന് നഷ്‌ടമായത്.
സഞ്ജു
നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അവസാനം വിവരം ലിഭിക്കുമ്പോള്‍ രാജസ്ഥാന്‍ ഏഴ് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സെടുത്തു. ഓരോ റണ്‍ വീതം എടുത്ത റോബിന്‍ ഉത്തപ്പയും മഹിപാല്‍ ലോംറോറുമാണ് ക്രീസില്‍.