ദുബൈ: പ്ലേ ഓഫ് സ്ഥാനത്തിന് വേണ്ടിയുള്ള നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാൻ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിങ്ങിനയച്ചു. ഇരു ടീമുകള്‍ക്കും പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കാന്‍ ജയം അനിവാര്യമാണ്. ലീഗില്‍ 12 പോയിന്‍റ് വീതമാണ് ഇരു ടീമുകള്‍ക്കുമുള്ളത്. രാജസ്ഥന്‍ റോയല്‍സ് അഞ്ചാം സ്ഥാനത്തും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ആറാം സ്ഥാനത്തുമാണ്. തുടര്‍ച്ചയായി രണ്ട് ജയം സ്വന്തമാക്കിയ രാജസ്ഥാന്‍ ഹാട്രിക് ജയമാണ് ലക്ഷ്യമിടുന്നത്.
രാജസ്ഥാനെതിരെ കൊല്‍ക്കത്തയ്‌ക്ക് ബാറ്റിങ് - ipl 2020 news
ഇരു ടീമുകള്‍ക്കും പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കാന്‍ ജയം അനിവാര്യമാണ്. ലീഗില്‍ 12 പോയിന്‍റ് വീതമാണ് ഇരു ടീമുകള്‍ക്കുമുള്ളത്.
രാജസ്ഥാനെതിരെ കൊല്‍ക്കത്തയ്‌ക്ക് ബാറ്റിങ്
മറുഭാഗത്ത് ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയിട്ടും ജയം വഴുതിമാറിയതിന്‍റെ ക്ഷീണത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തക്ക് എതിരെ ആറ് വിക്കറ്റിന്‍റെ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ദുബൈയില്‍ നടന്ന മത്സരത്തില്‍ റിതുരാജ് ഗെയ്‌ക്ക്‌വാദിന്‍റെയും രവീന്ദ്ര ജഡേജയുടെയും ഇന്നിങ്സുകളാണ് കൊല്‍ക്കത്തയുടെ വിജയ പ്രതീക്ഷകള്‍. ഇരു ടീമുകളും ഇതിന് മുമ്പ് നേര്‍ക്കുനേര്‍ വന്നപ്പോള്‍ കൊല്‍ക്കത്ത 37 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയിരുന്നു.