അബുദാബി: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് എതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ തവണത്തേതില്‍ നിന്നും ഒരു മാറ്റവുമായാണ് സ്റ്റീവ് സ്‌മിത്തും കൂട്ടരും ഇറങ്ങുന്നത്. അങ്കിത് രജപുത്തിന് പകരം മഹിപാല്‍ ലോംറോര്‍ രാജസ്ഥാന്‍ വേണ്ടി കളിക്കും. മുംബൈക്ക് എതിരായ മത്സരത്തില്‍ ജയച്ച ടീമിനെ ബംഗളൂരു നിലനിര്‍ത്തി.
റോയല്‍ മത്സരത്തില്‍ രാജസ്ഥാന് ടോസ്; ബാറ്റിങ് തെരഞ്ഞെടുത്തു - ഐപിഎല്‍ ഇന്ന് വാര്‍ത്ത
ഇരു ടീമുകളും ഇതിന് മുമ്പ് 21 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 10 തവണയും രാജസ്ഥാന് ഒപ്പമായിരുന്നു ജയം.
ഐപിഎല്‍
ഇരു ടീമുകളും ഇതിന് മുമ്പ് 21 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 10 തവണയും രാജസ്ഥാന് ഒപ്പമായിരുന്നു ജയം. എട്ട് തവണ ബംഗളൂരു ജയിച്ചു. മൂന്ന് തവണ മത്സരം സമനിലയില്‍ പിരിഞ്ഞു.