അബുദാബി: ഐപിഎല്‍ 2020 സീസണില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയവരുടെ ക്ലബില്‍ എബിഡിയും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ അബുദാബിയില്‍ നടന്ന എലിമിനേറ്ററില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 56 റണ്‍സ് സ്വന്തമാക്കിയതോടെയാണ് എബി ഡിവില്ലിയേഴ്‌സ് ഈ നേട്ടം സ്വന്തമാക്കിയത്. ആര്‍സിബിയുടെ തന്നെ ദേവ്‌ദത്ത് പടിക്കലും പഞ്ചാബിന്‍റെ കെഎല്‍ രാഹുലുമാണ് ഈ നേട്ടം സീസണില്‍ ഇതിന് മുമ്പ് സ്വന്തമാക്കിയത്. 38ാമത്തെ ഐപിഎല്‍ അര്‍ദ്ധസെഞ്ച്വറിയാണ് എബിഡി ഹൈദരാബാദിന് എതിരെ സ്വന്തമാക്കിയത്.
എലിമിനേഷന് മുമ്പ് എബിഡി റെക്കോഡ് ക്ലബില്‍ ; സീസണില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധസെഞ്ച്വറി - ipl top scorer news
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത് വിരാട് കോലിയും(466) രണ്ടാം സ്ഥാനത്ത് എബിഡിയുമാണ് (454)
ഇന്നലത്തെ മത്സരത്തില്‍ ഡിവില്ലിയേഴ്‌സാണ് ബാംഗ്ലൂരിന്‍റെ ടോപ്പ് സ്‌കോറര്‍. നടരാജന്‍റെ യോര്‍ക്കറില്‍ അടിതെറ്റിയാണ് ഡിവില്ലിയേഴ്‌സ് കൂടാരം കയറിയത്. എബിഡിയെ നടരാജന്‍ ബൗള്‍ഡാക്കുകയായിരുന്നു. മിഡില്‍ സ്റ്റംബാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള പേസര്‍ ഇളക്കിയത്.
ടീമിന്‍റെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത് വിരാട് കോലിയും(466) രണ്ടാം സ്ഥാനത്ത് എബിഡിയുമാണ് (454). 15 മത്സരങ്ങളാണ് ഇരുവരും കളിച്ചത്. എലിമിനേറ്ററില്‍ ഹൈദരാബാദിനോട് പരാജയപ്പെട്ട ബാംഗ്ലൂര്‍ ഇതിനകം ഐപിഎല്‍ 13ാം സീസണില്‍ നിന്നും പുറത്തായി കഴിഞ്ഞു.