ഷാര്‍ജ: കിങ്സ് ഇലവന്‍ പഞ്ചാബിന് എതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് തെരഞ്ഞെടുത്തു. ഒരു മാറ്റവുമായാണ് പഞ്ചാബ് ഇറങ്ങുന്നത്. ഷെല്‍ഡ്രണ്‍ കോട്രാലിന് പകരം മുഹമ്മദ് ഷമി പഞ്ചാബിന്‍റെ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കും.
പഞ്ചാബിന് എതിരെ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുത്തു - rajasthan win toss news
യശസ്വി ജയ്‌സ്വാളിന് പകരം നായകന്‍ സ്റ്റീവ് സ്‌മിത്തിനൊപ്പം ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സിനായി ഓപ്പണറായി ഇറങ്ങും
രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. യശസ്വി ജയ്‌സ്വാളിന് പകരം നായകന്‍ സ്റ്റീവ് സ്‌മിത്തിനൊപ്പം ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സിനായി ഓപ്പണറായി ഇറങ്ങും. സഞ്ജു സാംസണ്‍ മൂന്നാമനായും ഇറങ്ങും. ഡേവിഡ് മില്ലര്‍ക്ക് പകരം അങ്കിത് രജപുതും ടീമില്‍ ഇടം നേടി.
കഴിഞ്ഞ മത്സരത്തില്‍ ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇരു ടീമുകളും ഷാര്‍ജയില്‍ ഏറ്റുമുട്ടാന്‍ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 16 റണ്‍സിനാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് എതിരായ മത്സരത്തില്‍ 97 റണ്‍സിന്‍റെ വമ്പന്‍ ജയമാണ് കിങ്സ് ഇലവന്‍ സ്വന്തമാക്കിയത്. ഇതിന് മുമ്പ് 19 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 10 തവണ രാജസ്ഥാനും ഒമ്പത് തവണ കിങ്സ് ഇലവനും വിജയിച്ചു.