കേരളം

kerala

ETV Bharat / sports

പാണ്ഡ്യക്ക് മറുപടിയായി സ്‌റ്റോക്ക്സും സാംസണും; രാജസ്ഥാന് മിന്നുന്ന ജയം - indian-premier-league-

മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 152 റണ്‍സാണ് അടിച്ചുകൂട്ടിയത്. ബെന്‍ സ്‌റ്റോക്ക്‌സ് 60 പന്തുകളിൽ നിന്ന് 107 റണ്‍സോടെ പുറത്താകാതെ നിന്നു. ബെന്‍ സ്‌റ്റോക്ക്‌സാണ് കളിയിലെ താരം

rajasthan won the match  rajasthan won by eight wicket  ipl2020  രാജസ്ഥാൻ  മുംബൈ  ഐ.പി.എൽ  rajasthan-royals-vs-mumbi-indians-45th-match  /rajasthan-royals-vs-mumbi-indians  45th-match-indian-premier-league-2020-  indian-premier-league-  ipl
പാണ്ഡ്യക്ക് മറുപടിയായി സ്‌റ്റോക്ക്സും സാംസണും; രാജസ്ഥാന് മിന്നുന്ന ജയം

By

Published : Oct 26, 2020, 12:02 AM IST

അബുദാബി: ഹാർദിക്ക് പാണ്ഡ്യ അവസാന ഓവറുകളിൽ അടിച്ചുകൂട്ടിയ 195 റൺസിന് ബെൻ സ്‌റ്റോക്ക്സും സഞ്ജു സാംസണും ചേർന്ന് മറുപടി നൽകി. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ സ്‌റ്റോക്ക്സിന്‍റെയും സഞ്ജുവിന്‍റെയും തെരോട്ടമാണ് കണാൻ സാധിച്ചത്. 196 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം എട്ടു വിക്കറ്റിനാണ് രാജസ്ഥാൻ തകർത്തുവിട്ടത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 152 റണ്‍സാണ് അടിച്ചുകൂട്ടിയത്. ബെന്‍ സ്‌റ്റോക്ക്‌സ് 60 പന്തുകള്‍ നേരിട്ട് മൂന്ന് സിക്‌സും 14 ഫോറുമടക്കം 107 റണ്‍സോടെ പുറത്താകാതെ നിന്നു. അര്‍ധ സെഞ്ചുറി നേടിയ സഞ്ജു 31 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാലു ഫോറുമടക്കം 54 റണ്‍സുമായി സ്‌റ്റോക്ക്‌സിന് ഉറച്ച പിന്തുണ നല്‍കി. ജയത്തോടെ രാജസ്ഥാൻ റോയൽസിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി.

രണ്ടാം ഓവറില്‍ റോബിന്‍ ഉത്തപ്പയേയും (13) അഞ്ചാം ഓവറില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും (11) നഷ്ടമായ ശേഷമായിരുന്നു രാജസ്ഥാനു വേണ്ടി സഞ്ജു സാംസണ്‍ - ബെന്‍ സ്‌റ്റോക്ക്‌സ് കൂട്ടുകെട്ടിന്‍റെ തെരോട്ടം. രാജസ്ഥാന്‍റെ വിജയത്തോടെ ചെന്നൈ സൂപ്പർ കിങ്സ് ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി. ബെന്‍ സ്‌റ്റോക്ക്‌സാണ് കളിയിലെ താരം.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 195 റണ്‍സെടുത്തത്. 15ആം ഓവര്‍ വരെ ഇഴഞ്ഞുനീങ്ങിയ മുംബൈയെ 21 പന്തില്‍ ഏഴ്‌ സിക്‌സും നാല് ഫോറും അടക്കം 60 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് മികച്ച സ്‌കോറിലെത്തിച്ചത്.

ക്വിന്‍റണ്‍ ഡി കോക്കിനെ ഇന്നിങ്സിന്‍റെ തുടക്കത്തിലെ നഷ്‌ടമായ മുംബൈ പതിയെയാണ് കളിച്ചത്. 36 പന്തില്‍ 37 റണ്‍സെടുത്ത ഇഷാൻ കിഷൻ ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും സ്‌കോറിങ്ങിന് വേഗത കുറവായിരുന്നു. പിന്നാലെ വന്ന സൂര്യകുമാര്‍ യാദവും (26 പന്തില്‍ 40) സൗരഭ്‌ തിവാരിയും (25 പന്തില്‍ 34) സ്‌കോറിങ്ങിന് വേഗത കൂട്ടിയെങ്കിലും മികച്ച സ്‌കോറിലേക്കെത്താൻ അത് മതിയാകുമായിരുന്നില്ല. അലസമായി ബാറ്റ് വീശിയ ക്യാപ്‌റ്റൻ പൊള്ളാര്‍ഡ് ആറ് റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെ കളത്തിലെത്തിയ ഹര്‍ദിക് പാണ്ഡ്യ കളം നിറഞ്ഞ് കളിക്കുകയായിരുന്നു. 16 ഓവറില്‍ നാല് വിക്കറ്റ നഷ്‌ടത്തില്‍ 121 റണ്‍സ് മാത്രമായിരുന്നും മുംബൈയുടെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. പിന്നീടായിരുന്ന പാണ്ഡ്യയുടെ സംഹാരതാണ്ഡവം. പിന്നീടുള്ള നാല് ഓവറില്‍ 74 റണ്‍സാണ് ഹര്‍ദിക് പാണ്ഡ്യയുടെ മികവില്‍ മുംബൈ നേടിയത്. നാല് ഓവറില്‍ 60 റണ്‍സ് വഴങ്ങിയ അങ്കിത് രജ്‌പുത്താണ് രാജസ്ഥാൻ നിരയില്‍ ഏറ്റവും തല്ലുവാങ്ങിയത്. നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ജോഫ്രെ ആര്‍ച്ചറാണ് അല്‍പ്പമെങ്കിലും മികവ് കാട്ടിയത്. കൂട്ടത്തില്‍ മികച്ച ഒരു ക്യാച്ചും ആര്‍ച്ചര്‍ സ്വന്തമാക്കി.

ABOUT THE AUTHOR

...view details