ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനോട് വമ്പന്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ്റ്റീവ് സ്‌മിത്തിന് തിരിച്ചടി. മുംബൈക്ക് എതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ റേറ്റിന്‍റെ പേരില്‍ സ്മിത്ത് പിഴ അടക്കേണ്ടി വരും. 12 ലക്ഷം രൂപയാണ് സ്‌മിത്ത് പിഴയായി നല്‍കേണ്ടി വരിക. സീസണില്‍ ആദ്യമായണ് രാജസ്ഥാന് ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി വരുന്നത്.
തൊല്‍വിക്ക് പിന്നാലെ രാജസ്ഥാന് തിരിച്ചടി; സ്‌മിത്തിന് 12 ലക്ഷം പിഴ - ഐപിഎൽ 2020
ഇന്നലെ മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തില്‍ 57 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം സ്റ്റീവ് സ്‌മിത്ത് പിഴ വിധിച്ചത്.
![തൊല്‍വിക്ക് പിന്നാലെ രാജസ്ഥാന് തിരിച്ചടി; സ്‌മിത്തിന് 12 ലക്ഷം പിഴ fine for slow over rate news smith fined news 12 lack fined news കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ വാര്‍ത്ത സ്‌മിത്തിന് പിഴ വാര്‍ത്ത 12 ലക്ഷം പിഴ വാര്‍ത്ത IPL 2020 IPL 2020 news ഐപിഎൽ 2020 ഐപിഎൽ 2020 വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9086588-thumbnail-3x2-smith.jpg)
സ്മിത്ത്
ഇന്നലെ മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തില്‍ 57 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി രാജസ്ഥാന്‍ ഏറ്റുവാങ്ങിയിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ രാജസ്ഥാന് 20 ഓവര്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണ് രാജസ്ഥാന്‍ ഏറ്റുവാങ്ങിയത്. ലീഗില്‍ നാളെ രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.