ഐപിഎല്ലിൽ രാജസ്ഥാനെതിരെ ഹൈദരാബാദിന് എട്ട് വിക്കറ്റ് ജയം - രാജസ്ഥാൻ റോയൽസ്
മനീഷ് പാണ്ഡെ- വിജയ് ശങ്കർ സഖ്യമാണ് ഹൈദരാബാദിന് വിജയം സമ്മാനിച്ചത്
ദുബായ്: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് എട്ട് വിക്കറ്റ് ജയം. രാജസ്ഥാൻ നേടിയ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 11 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാനെ മറികടന്നു. മനീഷ് പാണ്ഡെ വിജയ് ശങ്കർ സഖ്യമാണ് ഹൈദരാബാദിന് വിജയം സമ്മാനിച്ചത്. 93 പന്തുകൾ ക്രീസിൽ നിന്ന സഖ്യം 140 റൺസ് അടിച്ചാണ് ടീമിനെ വിജയത്തിലെത്തിച്ചത്. സീസണിലെ 10ാമത്തെ മത്സരം പൂർത്തിയാക്കിയ ഹൈദരാബാദിന്‍റെ നാലാം ജയമാണിത്. 11–ാം മത്സരം കളിച്ച രാജസ്ഥാന്‍റെ ഏഴാം തോൽവിയും . ഈ വിജയത്തോടെ എട്ടു പോയിന്‍റുമായി സൺറൈസേഴ്സ് അഞ്ചാം സ്ഥാനത്ത് എത്തി.