കേരളം

kerala

ETV Bharat / sports

ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് ഏഴ് വിക്കറ്റ് വിജയം - ഐപിഎൽ സ്കോർ

അർധസെഞ്ചുറി നേടിയ ജോസ് ബട്‍ലറുടെ ബാറ്റിംഗാണ് രാജസ്ഥാന് ആനായാസം വിജയം നേടിക്കൊടുത്തത്

Rajasthan royals Chennai super Kings Ipl live updates ipl 2020 ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ സ്കോർ രാജസ്ഥാൻ റോയൽസ്
ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് ഏഴ് വിക്കറ്റ് വിജയം

By

Published : Oct 20, 2020, 2:18 AM IST

Updated : Oct 20, 2020, 2:32 AM IST

ദുബായ്: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് ഏഴ് വിക്കറ്റ് വിജയം. ചെന്നൈ നേടിയ 126 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 15 പന്തുകൾ ബാക്കി നിൽക്കെ ചെന്നെയെ മറികടന്നു. അർധസെഞ്ചുറി നേടിയ ജോസ് ബട്‍ലറുടെ ബാറ്റിംഗാണ് രാജസ്ഥാന് ആനായാസം വിജയം നേടിക്കൊടുത്തത്. നാലാം ജയത്തോടെ രാജസ്ഥാൻ റോയൽസ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ്. എന്നാൽ ഏഴു മത്സരങ്ങൾ തോറ്റ ചെന്നൈ സൂപ്പർ കിങ്സ് പട്ടികയിൽ അവസാനമായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടാനെ സാധിച്ചുള്ളൂ. തുടക്കത്തിൽ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും ജോസ്‍ ബട്‍ലറിന്‍റെയും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്‍റെയും കൂട്ടുകെട്ട് രാജസ്ഥാനെ വിജയത്തിലെത്തിച്ചു.

Last Updated : Oct 20, 2020, 2:32 AM IST

ABOUT THE AUTHOR

...view details