ദുബായ്: ഐപിഎല്‍ 13ാം പതിപ്പിലെ 12ാം മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് തെരഞ്ഞെടുത്തു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ ദുബായിലാണ് പോരാട്ടം.
കൊല്‍ക്കത്തക്ക് എതിരെ രാജസ്ഥാന് ടോസ്; ബൗളിങ് തെരഞ്ഞെടുത്തു - ipl today news
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത രാജസ്ഥാന്‍ മൂന്നാം ജയം തേടിയാണ് ഇന്ന് കൊല്‍ക്കത്തക്ക് എതിരെ ഇറങ്ങുന്നത്
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത രാജസ്ഥാന്‍ മൂന്നാം ജയം തേടിയാണ് ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ ജയം സ്വന്തമാക്കിയ ഇരു ടീമുകളും മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നത്.
ഐപിഎല്‍ 13ാം പതിപ്പിലെ മൂന്നാമത്തെ മത്സരത്തിന് മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ജേഴ്‌സിയില്‍ ഇറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്.സീസണില്‍ ആദ്യമായാണ് സഞ്ജു ദുബായില്‍ കളിക്കാന്‍ ഇറങ്ങുന്നത്. ഷാര്‍ജയില്‍ നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ 200ന് മുകളിലായിരുന്നു സഞ്ജുവിന്‍റെ ബാറ്റിങ് ശരാശരി.