ഷാർജ: കൊൽക്കത്തയ്ക്കും തടയാനായില്ല പഞ്ചാബിന്‍റെ തേരോട്ടം.ക്രിസ് ഗെയിൽ തന്‍റെ ഉഗ്രരൂപം പുറത്തെടുത്ത മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ പഞ്ചാബിന് അനായാസജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയർത്തിയ 150 റൺസ് എന്ന വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബ് മറികടക്കുകയായിരുന്നു. ഈ ജയത്തോടെ 12 കളിയിൽ നിന്ന് ആറു ജയവുമായി 12 പോയിന്‍റോടെ പഞ്ചാബ് പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി.
കൊൽക്കത്തയ്ക്കും തടയാനായില്ല പഞ്ചാബിന്‍റെ തേരോട്ടം; തുടർച്ചയായ അഞ്ചാം ജയം - മൻദീപ് സിങ്
ഈ ജയത്തോടെ 12 കളിയിൽ നിന്ന് ആറു ജയവുമായി 12 പോയിന്‍റോടെ പഞ്ചാബ് പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി.
മൻദീപ് സിങ് – ക്രിസ് ഗെയ്ൽ സഖ്യമാണ് പഞ്ചാബിന്‍റെ ജയം ഉറപ്പിച്ചത്. വെറും 60 പന്തിൽ 100 റൺസാണ് ഈ കൂട്ടുകെട്ട് പടുത്തുയർത്തിയത്. ഗെയ്‌ൽ 29 പന്തുകളിൽ നിന്ന് 5 സിക്‌സും 2 ഫോറുമടക്കം 51 റൺസെടുത്തു. 56 പന്തില്‍ നിന്ന് രണ്ടു സിക്‌സും എട്ട് ഫോറുമടക്കം 66 റണ്‍സെടുത്ത മന്‍ദീപ് ഗെയിലിന് ശക്തമായ പിൻന്തുണ നൽകി. കഴിഞ്ഞ ദിവസം അന്തരിച്ച പിതാവിനുള്ള സ്മരണാഞ്ജലിയായി മന്‍ദീപിന്‍റെ അർധ സെഞ്ചുറി. ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ 28 റണ്‍സെടുത്ത് പുറത്തായി.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പഞ്ചാബിന്‍റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ബൗളർമാരുടെ പ്രകടനം. മൂന്ന് കൊൽക്കത്ത ബാറ്റ്‌സ്‌മാൻമാർക്ക് മാത്രമാണ് മൂന്നക്കം കടക്കാനായത്. ബൗളിങ്ങ് ഓപ്പണ്‍ ചെയ്‌ത മാക്‌സ് വെൽ നിതീഷ് റാണയെ ഗെയിലിന്‍റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ രാഹുൽ തൃപാതിയെയും ദിനേശ് കാർത്തിക്കിനേയും ഷമി കീപ്പറിന്‍റെ കൈകളിലെത്തിച്ചു. പിന്നീട് എത്തിയ ക്യപ്‌റ്റൻ ഇയോൻ മോർഗൻ ഗില്ലിനൊപ്പം നടത്തിയ രക്ഷാപ്രവർത്തനമാണ് കൊൽക്കത്തയ്‌ക്ക് പൊരുതാനുള്ള സ്‌കോർ സമ്മാനിച്ചത്. 81 റണ്‍സ് കൂട്ടിച്ചേർത്താണ് ഇരുവരും പിരിഞ്ഞത്. ഒമ്പതാമനായി ഇറങ്ങി 13 ബോളിൽ 24 റണ്‍സ് എടുത്ത ഫെർഗൂസന്‍റെ ഇന്നിങ്ങസ് ആണ് കൊൽക്കത്തയുടെ സ്കോറിങ്ങ് വേഗം വർദ്ധിപ്പിച്ചത്.പഞ്ചാബിനായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ക്രിസ്സ് ജോർദാനും രവി ബിഷ്‌നോയിയും രണ്ടു വിക്കറ്റ് വീതവും മാക്‌സ് വെല്ലും മുരുഗൻ അശ്വിനും ഓരോ വിക്കറ്റും നേടി.