അബുദാബി: ഐപിഎല്ലില്‍ ടോസ് നേടിയ കിങ്സ് ഇലവന്‍ പഞ്ചാബ് ബൗളിങ് തെരഞ്ഞെടുത്തു. അബുദാബിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യും. കഴിഞ്ഞ മത്സരത്തിലെ പരാജയത്തിന്‍റെ ക്ഷീണം മാറ്റാന്‍ കൂടിയാകും ഇത്തവണ ഇരു ടീമുകളും ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ ഇത്തവണയും മുംബൈ നിലനിര്‍ത്തി.
ടോസ് പഞ്ചാബിന്; മുംബൈയെ ബാറ്റിങ്ങിന് അയച്ചു - ipl 2020 match today
കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തി
രാഹുല്‍, രോഹിത്
ഒരു മാറ്റവുമായാണ് കിങ്സ് ഇലവന്‍ ഇറങ്ങുന്നത്. മുരുഗന്‍ അശ്വിന് പകരം ഓള്‍റൗണ്ടര്‍ കെ ഗൗതം അന്തിമ ഇലവനിലെത്തി. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകക്ക് വേണ്ടി കളിക്കുന്ന താരമാണ് ഗൗതം.
ഇതിന് മുമ്പ് 24 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 13 തവണയും മുംബൈക്ക് ഒപ്പമായിരുന്നു ജയം. 11 തവണ പഞ്ചാബും വിജയിച്ചു.
Last Updated : Oct 1, 2020, 7:31 PM IST