ബാംഗ്ലൂര്‍: ഐപിഎല്‍ 14ാം സീസണില്‍ ഒമ്പതാമതൊരു ടീമിന് കൂടിയുള്ള സാധ്യത തെളിഞ്ഞതായി ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനും മുന്‍ ഇന്ത്യന്‍ താരവുമായ രാഹുല്‍ ദ്രാവിഡ്. ടീം അംഗങ്ങളുടെ നിലവാരത്തിലോ എണ്ണത്തിലെ വിട്ടുവീഴ്‌ച ചെയ്യാതെ അത്തരം വികാസത്തിന് ഐപിഎല്‍ ഒരുങ്ങി കഴിഞ്ഞതായും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലില്‍ ഒമ്പതാമതൊരു ടീം കൂടിയാവാം : രാഹുല്‍ ദ്രാവിഡ് - future of cricket news
ഇന്ത്യന്‍ ക്രിക്കറ്റില്‍ നിരവധി പ്രതിഭകളാണ് വളര്‍ന്നുവരുന്നതെന്നും ഐപിഎല്ലില്‍ ഒരു ടീമിനെ കൂടി ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്നും മുന്‍ ഇന്ത്യന്‍ നായകനും ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനുമായ രാഹുല്‍ ദ്രാവിഡ്
![ഐപിഎല്ലില്‍ ഒമ്പതാമതൊരു ടീം കൂടിയാവാം : രാഹുല്‍ ദ്രാവിഡ് ഐപിഎല്ലിനെ കുറിച്ച് ദ്രാവിഡ് വാര്‍ത്ത ക്രിക്കറ്റിന്‍റെ ഭാവി വാര്‍ത്ത future of cricket news dravid about ipl news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9536397-thumbnail-3x2-dravid.jpg)
ആദ്യഘട്ടമെന്ന നിലയില്‍ 2021ല്‍ ഒമ്പതാമതൊരു ടീമനെകൂടി ഉള്‍പ്പെടുത്താനാണ് സംഘാടകരായ ബിസിസിഐ ലക്ഷ്യമിടുന്നത്. 2023ഓടെ 10 ടീമുകളായി വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി. രാജ്യത്തെ പ്രതിഭാധനരായ നിരവധി ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇതിലൂടെ ലോകത്തിന് മുന്നില്‍ കഴിവ് പ്രകടിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. രാഹുല്‍ തെവാട്ടിയ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
ടി നടരാജന് ഇന്ത്യന്‍ ടീമിലേക്ക് അവസരം ലഭിച്ചതും ഐപിഎല്ലിലൂടയാണ്. യോര്‍ക്കറുകളുമായി ഐപിഎല്ലില്‍ തിളങ്ങിയ പേസറാണ് നടരാജനെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിന് പിന്തുണയുമായി നിരവധി ലോക താരങ്ങള്‍ ഇതിനകം മുന്നോട്ട് വന്നിട്ടുണ്ട്. ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ വന്‍മതിലെന്ന പേരില്‍ അറിയപ്പെട്ട ബാറ്റ്സ്‌മാനാണ് രാഹുല്‍ ദ്രാവിഡ്.