ഷാര്‍ജ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ ജയിച്ച ടീമിനെ മുംബൈ നിലനിര്‍ത്തി. അതേസമയം പരിക്കേറ്റ ഭുവനേശ്വര്‍ കുമാറില്ലാതെയാണ് ഇത്തവണ ഹൈദരാബാദ് ഇറങ്ങുന്നത്. ഖലീല്‍ അഹമ്മദും കളിക്കുന്നില്ല. പകരം സന്ദീപ് ശർമയും സിദ്ധാർഥ് കൗളും ഹൈദരാബാദിന് വേണ്ടി കളിക്കും.
ഹൈദരാബാദിന് എതിരെ മുംബൈക്ക് ടോസ്; ബാറ്റിങ് തെരഞ്ഞെടുത്തു - എംഐ ടീം ഇന്ന്
കഴിഞ്ഞ മത്സരത്തില്‍ ജയിച്ച ടീമിനെ മുംബൈ നിലനിര്‍ത്തി. പരിക്കേറ്റ ഭുവനേശ്വര്‍ കുമാറില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങുന്നത്.
ഐപിഎല്‍
കടലാസില്‍ തുല്യശക്തികളാണ് ഇരുവരും. ഇതിന് മുമ്പ് 14 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഏഴ് തവണ ഇരു ടീമുകളും വിജയിച്ചു. ഷാര്‍ജയില്‍ സീസണില്‍ ഇതിന് മുമ്പ് നടന്ന മൂന്ന് ഐപിഎല്ലുകളിലും വിജയ ലക്ഷ്യം 200 കടന്നിരുന്നു. ഇത്തവണയും കൂറ്റന്‍ സ്‌കോര്‍ ഉയരാനാണ് സാധ്യത. രണ്ട് തവണ ആദ്യം ബാറ്റ് ചെയ്‌ത ടീം വിജയിച്ചപ്പോള്‍ ഒരു തവണ രണ്ടാമത് ബാറ്റ് ചെയ്‌ത ടീമും വിജയിച്ചു.