ദുബായ്:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 51ാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിങ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് മുംബൈ ഇറങ്ങുന്നത്. ഹര്‍ദിക് പാണ്ഡ്യ പാറ്റിസണ്‍ എന്നിവര്‍ ഇന്ന് കളിക്കില്ല. പകരം ജയന്ദ് യാദവ്, നാഥന്‍ കോട്രാല്‍ എന്നിവര്‍ മുംബൈക്ക് വേണ്ടി കളിക്കും. ഇത്തവണയും മുംബൈക്ക് വേണ്ടി നായകന്‍ രോഹിത് ശര്‍മ കളിക്കില്ല.
ഡല്‍ഹിക്കെതിരെ മുംബൈക്ക് ടോസ്; ബൗളിങ് തെരഞ്ഞെടുത്തു - ദില്ലി ടീം ഇന്ന്
രണ്ട് മാറ്റങ്ങളുമായി മുംബൈ ഇറങ്ങുമ്പോള്‍ മൂന്ന് മാറ്റവുമായാണ് ഡല്‍ഹി ദുബായില്‍ ഇറങ്ങുന്നത്
ഐപിഎല്‍
മറുഭാഗത്ത് ഡല്‍ഹി മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. അജിങ്ക്യാ രഹാനെക്ക് പകരം പൃഥ്വി ഷാ ഓപ്പണറായി ഇറങ്ങും. തുഷാര്‍ ദേശ് പാണ്ഡെ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് പകരം ഹര്‍ഷാല്‍ പട്ടേല്‍, പ്രവീണ്‍ ദുബെ എന്നിവര്‍ ഡല്‍ഹിക്ക് വേണ്ടി കളിക്കും.
ഇന്ന് ജയിച്ചാല്‍ ഡല്‍ഹിക്ക് പ്ലേ ഓഫ് യോഗ്യതക്കായുള്ള മത്സരത്തില്‍ മുന്‍തൂക്കം ലഭിക്കും. മുംബൈ ഇതിനകം യോഗ്യത നേടിക്കഴിഞ്ഞു.