ഷാര്‍ജ: ഷാര്‍ജയില്‍ പതിഞ്ഞ താളത്തില്‍ തുടങ്ങിയ മുംബൈ ഒടുവില്‍ കൊട്ടിക്കയറി. ഐപിഎല്ലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ മുംബൈയ്ക്ക് എതിരെ ഹൈദരാബാദിന് 209 റണ്‍സ് വിജയ ലക്ഷ്യം. അര്‍ദ്ധസെഞ്ച്വറി നേടിയ ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്കിന്‍റെ നേതൃത്വത്തിലാണ് മുംബൈ തുടങ്ങിയത്. 39 പന്തില്‍ നാല് വീതം ഫോറും സിക്‌സും അടിച്ച ഡികോക്ക് 67 റണ്‍സെടുത്തു. ഡികോക്കും നാലാമനായി ഇറങ്ങിയ ഇഷാന്‍ കിഷനും ചേര്‍ന്ന് 78 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി.
ഡി കോക്ക് തുടങ്ങി ക്രുണാല്‍ പാണ്ഡ്യ അവസാനിപ്പിച്ചു; ഹൈദരാബാദിന് ജയിക്കാന്‍ 209 റണ്‍സ് - എംഐ ടീം ഇന്ന്
അര്‍ദ്ധസെഞ്ച്വറിയോടെ 67 റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്കിന്‍റെ നേതൃത്വത്തിലാണ് മുംബൈ ഇന്ത്യന്‍സ് മികച്ച സ്കോറിലെത്തിയത്.
![ഡി കോക്ക് തുടങ്ങി ക്രുണാല്‍ പാണ്ഡ്യ അവസാനിപ്പിച്ചു; ഹൈദരാബാദിന് ജയിക്കാന്‍ 209 റണ്‍സ് IPL 2020 IPL 2020 news Mumbai Indians vs SunRisersHyderabad IPL 2020 UAE MI vs SRH today MI vs SRH match today IPL 2020 match 17 IPL 2020 match today MI squad today SHR squad today ഐപിഎൽ 2020 ഐപിഎൽ 2020 വാർത്ത മുംബൈ ഇന്ത്യന്‍സ് vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎൽ 2020 യുഎഇ എംഐ vs എസ്‌ആര്‍എച്ച് ഇന്ന് എംഐ vs എസ്‌ആര്‍എച്ച് മത്സരം ഇന്ന് ഐപിഎൽ 2020 മത്സരം 17 ഐപിഎൽ 2020 മത്സരം ഇന്ന് എംഐ ടീം ഇന്ന് എസ്‌ആര്‍എച്ച് ടീം ഇന്ന്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9047035-thumbnail-3x2-decock.jpg)
ഓപ്പണര്‍ രോഹിത് ശര്‍മ അഞ്ച് പന്തില്‍ ആറ് റണ്‍സെടുത്ത് പുറത്തായത് മുംബൈക്ക് നിരാശയേകിയെങ്കിലും പിന്നീട് എത്തിയവർ തകർത്തടിച്ചാണ് സ്കോർ 200 കടത്തിയത്. ഒരു സിക്‌സ് മാത്രം അടിച്ച് രോഹിത് പുറത്താവുകയായിരുന്നു. മൂന്നാമനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവ് 18 പന്തില്‍ 27 റണ്‍സെടുത്തും നാലാമനായി ഇറങ്ങിയ ഇശാന്‍ കിഷന്‍ 23 പന്തില്‍ 31 റണ്‍സെടുത്തും പുറത്തായി. അവസാന ഓവറിലെ രണ്ടാമത്തെ പന്തില്‍ 28 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റ് പേസര്‍ സിദ്ധാര്‍ത്ഥ് കൗള്‍ സ്വന്തമാക്കി. മധ്യനിരയില്‍ 25 റണ്‍സെടുത്ത കീറോണ്‍ പൊള്ളാര്‍ഡും നാല് പന്തില്‍ 20 റണ്‍സെടുത്ത ക്രുണാല്‍ പാണ്ഡ്യയും പുറത്താകാതെ നിന്നു.
പേസര്‍ ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതിനെ തുടര്‍ന്ന് സന്ദീപ് ശര്‍മയെയും ഖലീല്‍ അഹമ്മദിന് പകരം സിദ്ദാര്‍ഥ് കൗളിനെയും ഇറക്കിയാണ് ഹൈദരാബാദ് ഇന്നത്തെ മത്സരം കളിക്കുന്നത്. സന്ദീപും കൗളും രണ്ട് വിക്കറ്റ് നേടി. റാഷിദ് ഖാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.