അബുദബി: ഐപിഎല്ലില്‍ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയല്‍സിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു. അബുദാബി ഷെയ്‌ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. സീസണിലെ ആറാം മത്സരത്തിനാണ് ഇന്ന് മുംബൈ ഇറങ്ങുന്നത്. മൂന്ന് ജയവും രണ്ട് തോല്‍വിയുമടക്കം ആറ് പോയിന്‍റാണ് നിലവിലെ ചാമ്പ്യൻമാര്‍ക്കുള്ളത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള രോഹിത്തിനും സംഘത്തിനും ഇന്നത്തെ മത്സരം ജയിക്കാനായാല്‍ ഡല്‍ഹിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനാകും. സണ്‍റൈസേഴ്‌സിനെതിരെ 34 റണ്‍സിന്‍റെ ജയം നേടിയ അതേ ടീമിനെയാണ് മുംബൈ നിലനിര്‍ത്തിയിരിക്കുന്നത്.
രാജസ്ഥാനെതിരെ ടോസ് നേടിയ മുംബൈ ബാറ്റ് ചെയ്യും
ഇന്നത്തെ മത്സരം ജയിക്കാനായാല്‍ ഡല്‍ഹിയെ മറികടന്ന് മുംബൈക്ക് പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്താനാകും.
മറുവശത്ത് സീസണിലെ അഞ്ചാം മത്സരത്തിനാണ് രാജസ്ഥാൻ ഇറങ്ങുന്നത്. രണ്ട് ജയവും രണ്ട് തോല്‍വിയുമടക്കം നാല് പോയന്‍റാണ് ടീമിന്‍റെ സമ്പാദ്യം. പോയിന്‍റ് ടേബിളില്‍ നാലാമതാണ് രാജസ്ഥാൻ. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട മലയാളി താരം സഞ്ജു സാംസണിന്‍റെ തിരിച്ചുവരാണ് ആരാധാകര്‍ പ്രതീക്ഷിക്കുന്നത്. ഒപ്പം സ്‌മിത്തും ഫോമിലെത്തിയാല്‍ ടീമിന് ഏത് സ്‌കോറും മറികടക്കാനാകും. സഞ്ജു പരാജയപ്പെട്ട അവസാനത്തെ രണ്ട് മത്സരങ്ങളിലും ടീം തോറ്റിരുന്നു. മൂന്ന് മാറ്റങ്ങളുമായാണ് ടീം ഇന്ന് ഇറങ്ങുന്നത്. ജയദേവ് ഉനദ്ഘട്ടിന് പകരം കാര്‍ത്തിക് ത്യാഗി, റോബിൻ ഉത്തപ്പയ്ക്ക് പകരം യശസ്വി ജയ്‌സ്വാൾ റിയാൻ പരാഗിന് പകരം അങ്കിത് രജ്‌പുത്ത് എന്നിവർ ടീമിലെത്തി. ഇന്ത്യൻ അണ്ടർ 19 താരമായ പേസ് ബൗളർ കാർത്തിക് ത്യാഗിയുടെ ആദ്യ ഐപിഎല്‍ മത്സരമാണിത്.