അബുദബി: ഐപിഎല്‍ പോയന്‍റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മുംബൈ ഇന്ത്യൻസിന് ജയം. ലീഗില്‍ ഒന്നാമതുണ്ടായിരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിനാണ് രോഹിത് ശര്‍മയും കൂട്ടരും തോല്‍പ്പിച്ചത്. സ്‌കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 162/2 (20 ഓവര്‍), മുംബൈ ഇന്ത്യൻസ് 166/5 (19.4 ഓവര്‍). ജയത്തോടെ ഡല്‍ഹിയെ മറികടന്ന് മുംബൈ പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. ഏഴ് കളികളില്‍ നിന്ന് അഞ്ച് ജയത്തോടെ പത്ത് പോയന്‍റാണ് ഇരു ടീമുകളുടെയും സമ്പാദ്യം. നൈറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് മുംബൈ ഒന്നാമതെത്തിയത്.
ഡല്‍ഹിയെ കീഴടക്കി മുംബൈ; പോയന്‍റ് പട്ടികയില്‍ ഒന്നാമത് - ഐപിഎല്‍ വാര്‍ത്തകള്‍
സ്‌കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 162/2 (20 ഓവര്‍), മുംബൈ ഇന്ത്യൻസ് 166/5 (19.4 ഓവര്‍).
ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ അര്‍ധസെഞ്ച്വറിയുടെ (52 പന്തില്‍ 69) മികവിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. മറ്റാര്‍ക്കും ഡല്‍ഹിക്കായി മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത് ക്രുനാല്‍ പാണ്ഡ്യ മുംബൈയ്‌ക്കായി മികച്ച ബോളിങ് പുറത്തെടുത്തു.
ക്വിന്‍റണ്‍ ഡിക്കോക്കിന്‍റെയും (36 പന്തില്‍ 53). സൂര്യകുമാര്‍ യാദവിന്‍റെയും (32 പന്തില്‍ 53) അര്‍ധസെഞ്ച്വറികളാണ് മുംബൈയ്‌ക്ക് വിജയം നേടിക്കൊടുത്തത്. അവസാന ഓവറുകളില്‍ ഇഷാൻ കിഷനും കഗീസോ റബാദയും മുംബൈയ്‌ക്കായി മികച്ച സ്‌കോര്‍ നേടി.