അബുദാബി:ഐപിഎല്ലിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്തയ്‌ക്ക് 59 റണ്‍സ് വിജയം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 194 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 135 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. ഐപിഎല്ലിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ച സ്‌പിന്നർ വരുണ്‍ ചക്രബർത്തിയുടെ പ്രകടനമാണ് കൊൽക്കത്തയ്‌ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഡൽഹി ഓപ്പണർ രഹാനയെ ആദ്യ ബോളിൽ തന്നെ കമ്മിൻസ് എൽബിയിൽ കുരുക്കി. മൂന്നാം ഓവറിൽ ആറു റണ്‍സിൽ നിൽക്കേ തുടർച്ചയായ മൂന്നാം സെഞ്ച്വറി ലക്ഷ്യമിട്ടിറങ്ങിയ ധവാനേയും കമ്മിൻസ് മടക്കി. 38 ബോളിൽ 47 റണ്‍സ് എടുത്ത ക്യാപ്‌റ്റൻ ശ്രേയസ് അയ്യരാണ് ഡൽഹിയുടെ ടോപ്പ് സ്‌കോറർ. അയ്യരും റിഷഭ് പന്തും ചേർന്ന 63 റണ്‍സിന്‍റെ കൂട്ട് കെട്ട് തകർത്ത വരുണ്‍ ചക്രവർത്തിയുടെ ബോളിങ്ങ് പ്രകടനമാണ് കളി തിരിച്ചത്.
വരുണ്‍ ചക്രബർത്തിയുടെ 5 വിക്കറ്റ് പ്രകടനം;ഡൽഹിക്കെതിരെ കൊൽക്കത്തയ്‌ക്ക് 59 റണ്‍സ് വിജയം
അയ്യരും റിഷഭ് പന്തും ചേർന്ന 63 റണ്‍സിന്‍റെ കൂട്ട് കെട്ട് തകർത്ത വരുണ്‍ ചക്രവർത്തിയുടെ ബോളിങ്ങ് പ്രകടനമാണ് കളി തിരിച്ചത്. റിഷഭ് പന്തിൽ തുടങ്ങി അക്‌സർ പട്ടേലിൽ അവസാവനിച്ച ചക്രബർത്തിയുടെ വിക്കറ്റ് വേട്ടയിൽ ഡൽഹിയുടെ അഞ്ച് പേരാണ് കൂടാരം കയറിയത്.
റിഷഭ് പന്തിൽ തുടങ്ങി അക്‌സർ പട്ടേലിൽ അവസാനിച്ച ചക്രബർത്തിയുടെ വിക്കറ്റ് വേട്ടയിൽ ഡൽഹിയുടെ അഞ്ച് പേരാണ് കൂടാരം കയറിയത്. കമ്മിൻസ് മൂന്ന് വിക്കറ്റും ഫർഗൂസണ്‍ ഒരുവിക്കറ്റും നേടി. കൊൽക്കത്തയ്‌ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങി അർധ സെഞ്ച്വറി നേടിയ നിതീഷ് റാണ (53 ബോളിൽ 81) യുടെയും അഞ്ചാമനായി ബാറ്റെടുത്ത സുനിൽ നരൈന്‍റെയും (32 ബോളിൽ 64) പ്രകടനമാണ് കൊൽക്കത്തയ്‌ക്ക് 194 എന്ന മികച്ച സ്‌കോർ നേടിക്കൊടുത്തത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റ് കൂട്ട്കെട്ട് സ്‌കോർബോർഡിൽ 115 റണ്‍സ് ചേർത്താണ് പിരിഞ്ഞത്.കൊൽക്കത്തയ്‌ക്ക് വേണ്ടി റബാദ മൂന്നും സ്‌റ്റോയ്‌നിസ് രണ്ടും തുഷാർ ദേശ് പാണ്ഡെ ഒരു വിക്കറ്റും വീഴ്‌ത്തി.