അബുദാബി: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എതിരെ ഏഴ് വിക്കറ്റിന്‍റെ ജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഡേവിഡ് വാര്‍ണറും കൂട്ടരും ഉയര്‍ത്തിയ 142 റണ്‍സ് പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച കൊല്‍ക്കത്ത 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം കണ്ടു.
ഗില്ലാട്ടവുമായി കൊല്‍ക്കത്ത; ഹൈദരാബാദിന് എതിരെ ഏഴ് വിക്കറ്റിന്‍റെ ജയം - kolkata win news
ഓപ്പണറായി ഇറങ്ങി 62 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 70 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശുഭ്‌മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ ജയം ഉറപ്പാക്കിയത്
ഓപ്പണറായി ഇറങ്ങി 62 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 70 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശുഭ്‌മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ ജയം ഉറപ്പാക്കിയത്. അഞ്ചാമനായി ഇറങ്ങി 42 റണ്‍സ് എടുത്ത ഓയിന്‍ മോര്‍ഗന്‍ ഗില്ലിന് പിന്തുണ നല്‍കി. 29 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മോര്‍ഗന്‍റെ ഇന്നിങ്സ്. ഇരുവരും ചേര്‍ന്ന് 92 റണ്‍സിന്‍റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ശുഭ്‌മാന്‍ ഗില്ലിനെ കളിയിലെ താരമായും തെരഞ്ഞെടുത്തു.
ഇരുവരെയും കൂടാതെ 13 പന്തില്‍ 26 റണ്‍സെടുത്ത നിതീഷ് റാണ മാത്രമാണ് കൊല്‍ക്കത്തക്ക് വേണ്ടി രണ്ടക്കം കടന്നത്. സുനില്‍ നരെയ്‌നും നായകന്‍ ദിനേശ് കാര്‍ത്തിക്കും റണ്ണൊന്നും എടുക്കാതെ പുറത്തായി. റാഷിദ് ഖാന്‍, ടി നടരാജ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഹൈദരാബാദിന് വേണ്ടി ഓരോ വിക്കറ്റ് വീഴ്‌ത്തി.