കേരളം

kerala

ETV Bharat / sports

ഡല്‍ഹി പിടിക്കാന്‍ കോലിപ്പട; ജയം തുടരാന്‍ ശ്രേയസും കൂട്ടരും

ഇന്ന് ജയിക്കുന്നവര്‍ ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമത് എത്തും. ഒരു വ്യാഴവട്ടക്കാലമായി നേടാന്‍ സാധിക്കാതെ പോയ ഐപിഎല്‍ കിരീടം ഇത്തവ യുഎഇയില്‍ നേടാമെന്ന കണക്കുകൂട്ടലിലാണ് ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും

IPL 2020  IPL 2020 news  Royal Challengers Banglore vs Delhi Capitals  IPL 2020 UAE  RCB vs DC today  RCB vs DC match today  RCB vs DC match updates  RCB vs DC match prediction  ipl 2020 match 19  ഐപിഎൽ 2020  ഐപിഎൽ 2020 വാർത്ത  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ vs ഡെൽഹി കാപിറ്റൽസ്  ഐപിഎൽ 2020 യുഎഇ  ബാംഗ്ലൂർ Vs ഡെൽഹി ഇന്ന്  ബാംഗ്ലൂർ Vs ഡെൽഹി ഇന്ന് മത്സരം  ബാംഗ്ലൂർ Vs ഡെൽഹി മത്സര അപ്‌ഡേറ്റുകൾ  ബാംഗ്ലൂർ Vs ഡെൽഹി മത്സര പ്രവചനം  ഐപിഎൽ 2020 മത്സരം 19  ഐപിഎൽ 2020 മത്സരം ഇന്ന്
ഐപിഎല്‍

By

Published : Oct 5, 2020, 4:27 PM IST

ദുബായ്: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ളൂരും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. മത്സരം രാത്രി 7.30ന് ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍. ലീഗില്‍ തുടര്‍ച്ചയായ മൂന്നാം ജയം തേടിയാണ് ബാംഗ്ളൂർ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരെ എട്ട് വിക്കറ്റിന്‍റെ ജയം ബാംഗ്ലൂർ സ്വന്തമാക്കിയിരുന്നു. ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ദേവ്‌ദത്ത് പടിക്കലും മൂന്നാമനായി ഇറങ്ങിയ വിരാട് കോലിയും ഫോമിലേക്ക് ഉയര്‍ന്നത് ബംഗളൂരുവിന് ആശ്വാസം പകരുന്നുണ്ട്.

മധ്യനിരയില്‍ വാഷിങ്ടണ്‍ സുന്ദറും ശിവം ബുദെയും ഉള്‍പ്പെടുന്ന സംഘം കരുത്തേകും. രാജസ്ഥാൻ റോയല്‍സിന് എതിരായ മത്സരത്തില്‍ ജയിച്ച ടീമിനെ കോലി നിലനിര്‍ത്താനാണ് സാധ്യത.

കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയെ എറിഞ്ഞിട്ടതിന്‍റെ ആത്മവിശ്വാസത്തിലാണ് ഡല്‍ഹി പോരിനിറങ്ങുന്നത്. നായകന്‍ ശ്രേയസ് അയ്യര്‍ ഡല്‍ഹിയെ മുന്നില്‍ നിന്ന് നയിക്കുന്നുണ്ട്. ഓപ്പണര്‍ എന്ന നിലയില്‍ പൃഥ്വിഷായും മോശമല്ലാത്ത ഫോമിലാണ്. ശിഖര്‍ ധവാന്‍റെ ഫോമില്ലായ്‌മയാണ് ഡല്‍ഹിയെ വലക്കുന്നത്. വിക്കറ്റിന് പിന്നിലും മുന്നിലും ഇതിനകം മോശമല്ലാത്ത ഫോമിലേക്ക് റിഷഭ് പന്തും ഉയര്‍ന്നു കഴിഞ്ഞു.

മധ്യനിരയാണ് ഡല്‍ഹിക്ക് ഭീഷണി സൃഷ്‌ടിക്കുന്നത്. ഹിറ്റ്മെയര്‍ അവസരത്തിന് ഒത്ത് ഉയരുന്നില്ല. മറ്റൊരു മധ്യനിര താരം മാര്‍ക്കസ് സ്റ്റോണിയസിന് ആദ്യ മത്സരത്തില്‍ മാത്രമാണ് തിളങ്ങാനായത്. തുടര്‍ന്നുള്ള മൂന്ന് മത്സരങ്ങളിലും മധ്യനിര നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്.

ബൗളിങ്ങില്‍ ആര്‍ അശ്വിന്‍ പരിക്ക് ഭേദമായി ടീമിലേക്ക് തിരിച്ചെത്തിയത് ആശ്വാസം പകരുന്നുണ്ട്. കാസിഗോ റബാദയുടെ നേതൃത്വത്തിലുള്ള ബൗളിങ് നിര വിജയം കൊണ്ടുവരുമെന്നാണ് ഡല്‍ഹിയുടെ പ്രതീക്ഷ.

ഇരു ടീമുകകളും 23 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 14 തവണയും ജയം ബാംഗ്ലൂരിന് ഒപ്പമായിരുന്നു. എട്ട് തവണ ഡല്‍ഹിയും വിജയിച്ചു.

ABOUT THE AUTHOR

...view details