അബുദബി: ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റിങ് തെരഞ്ഞെടുത്തു. കൊല്‍ക്കത്ത നിരയില്‍ ശിവം മാവിക്കും, റസലിനും പകരം ടോം ബാന്‍റണും, പ്രസിദ് കൃഷ്‌ണയും ടീമിലെത്തി. മറുവശത്ത് ഷഹബാസ് അഹമ്മദിന് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി. ജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് കരുത്ത് പകരാനാണ് ഇരു ടീമുകളും ശ്രമിക്കുന്നത്. ജയിച്ചാല്‍ പോയിന്‍റ് പട്ടികയില്‍ ബാംഗ്ലൂര്‍ രണ്ടാമതെത്തും. മറുവശത്ത് ജയത്തോടെ ബാംഗ്ലൂരിനെ മറികടന്ന് മൂന്നാമതെത്താനാണ് കൊല്‍ക്കത്തയുടെ ശ്രമം. സീസണില്‍ നേരത്തെ എറ്റുമുട്ടിയപ്പോള്‍ ജയം ബാംഗ്ലൂരിനൊപ്പമായിരുന്നു. രാജസ്ഥാനെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലെത്തുന്ന ബാംഗ്ലൂരും, സൂപ്പര്‍ ഓവര്‍ വരെ നീണ്ട മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെ തോല്‍പ്പിച്ച കൊല്‍ക്കത്തയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം തീപാറുമെന്നതില്‍ സംശയമില്ല.
ടീം
റോയല്‍സ് ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍