ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ ടോസ് നേടിയ കിങ്സ് ഇലവന്‍ പഞ്ചാബ് ബൗളിങ് തെരഞ്ഞെടുത്തു. ഐപില്‍ 13ാം പതിപ്പിലെ രണ്ടാമത്തെ മത്സരമാണ് ഇന്ന് നടക്കുന്നത്.
ടോസ് പഞ്ചാബിന്: ഡല്‍ഹി ആദ്യം ബാറ്റ് ചെയ്യും - kings IX news
ആദ്യമായി ഐപിഎല്‍ കിരീടം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു ടീമുകളും 13ാം പതിപ്പിന്‍റെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്.
പ്രിഥ്വി ഷാ, ശിഖർ ധവാൻ, ഷിമ്രോൺ ഹെറ്റ്‌മെയർ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, മാർക്കസ് സ്റ്റോണിയസ്, അകസർ പട്ടേല്‍, ആർ അശ്വിൻ, കാസിഗോ റബാദ, ആൻറിച്ച് നോർട്ട്‌ജെ, മോഹിത് ശർമ എന്നിവർ ഡല്‍ഹി നിരയില്‍ കളിക്കും. കെഎല്‍ രാഹുല്‍, മായങ്ക് അഗർവാൾ, കരുൺ നായർ, സർഫറാസ് ഖാൻ, ഗ്ലെൻ മാക്‌സ്‌വെല്‍, നിക്കോളാസ് പുരാൻ, കെ ഗൗതം, ക്രിസ് ജോർദാൻ, രവി ബിഷ്‌ണോയ്, മുഹമ്മദ് ഷമി, ഷെല്‍ഡൻ കോട്ടോറെല്‍ എന്നിവർ പഞ്ചാബ് നിരയില്‍ ഇറങ്ങും.
നേരത്തെ ഇരു ടീമുകളും 24 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 14 തവണയും കിങ്സ് ഇലവന്‍ പഞ്ചാബിനായിരുന്നു ജയം. ഇരു ടീമുകളും ഇതേവരെ ഐപിഎല്‍ സ്വന്തമാക്കിയിട്ടില്ല.