കൊല്‍ക്കത്തയ്‌ക്കെതിരെ പഞ്ചാബിന് 150 റണ്‍സ് വിജയ ലക്ഷ്യം
ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത പഞ്ചാബിന്‍റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ബൗളർമാരുടെ പ്രകടനം. മൂന്ന് കൊൽക്കത്ത ബാറ്റ്‌സ്‌മാൻമാർക്ക് മാത്രമാണ് മൂന്നക്കം കടക്കാനായത്
ഷാര്‍ജ:പ്ലേ ഓഫ് ഉറപ്പിക്കാനുള്ള പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കിങ്ങ്‌സിലവൻ പഞ്ചാബിന് 150 റണ്‍സ് വിജയ ലക്ഷ്യം. കൊൽക്കത്തയ്‌ക്ക് വേണ്ടി ഓപ്പണർ ശുഭ്‌മാൻ ഗിൽ അർധ സെഞ്ച്വറി നേടി(45 ബോളിൽ 57) . ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത പഞ്ചാബിന്‍റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ബൗളർമാരുടെ പ്രകടനം. മൂന്ന് കൊൽക്കത്ത ബാറ്റ്‌സ്‌മാൻമാർക്ക് മാത്രമാണ് മൂന്നക്കം കടക്കാനായത്. ബൗളിങ്ങ് ഓപ്പണ്‍ ചെയ്‌ത മാക്‌സ് വെൽ നിതീഷ് റാണയെ ഗെയിലിന്‍റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ രാഹുൽ തൃപാതിയെയും ദിനേശ് കാർത്തിക്കിനേയും ഷമി കീപ്പറിന്‍റെ കൈകളിലെത്തിച്ചു. പിന്നീട് എത്തിയ ക്യപ്‌റ്റൻ ഇയോൻ മോർഗൻ ഗില്ലിനൊപ്പം നടത്തിയ രക്ഷാപ്രവർത്തനമാണ് കൊൽക്കത്തയ്‌ക്ക് പൊരുതാനുള്ള സ്‌കോർ സമ്മാനിച്ചത്. 81 റണ്‍സ് കൂട്ടിച്ചേർത്താണ് ഇരുവരും പിരിഞ്ഞത്. ഒമ്പതാമനായി ഇറങ്ങി 13 ബോളിൽ 24 റണ്‍സ് എടുത്ത ഫെർഗൂസന്‍റെ ഇന്നിങ്ങസ് ആണ് കൊൽക്കത്തയുടെ സ്കോറിങ്ങ് വേഗം വർദ്ധിപ്പിച്ചത്.പഞ്ചാബിനായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും ക്രിസ്സ് ജോർദാനും രവി ബിഷ്‌നോയിയും രണ്ടു വിക്കറ്റ് വീതവും മാക്‌സ് വെല്ലും മുരുഗൻ അശ്വിനും ഓരോ വിക്കറ്റും നേടി.