ഡൽഹിക്കെതിരെ പഞ്ചാബിന് അഞ്ച് വിക്കറ്റ് ജയം - IPL 2020
തുടർച്ചയായ മൂന്നാം ജയത്തോടെ പഞ്ചാബ് പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തായി
ദുബായ്: ഐപിഎല്ലിൽ ഡൽഹിക്കെതിരെ പഞ്ചാബിന് അഞ്ച് വിക്കറ്റ് ജയം. ഡൽഹി നേടിയ 165 റൺസ് ലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 19ാം ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഡൽഹിയെ മറികടന്നു. ഈ തുടർച്ചയായ മൂന്നാം ജയത്തോടെ പഞ്ചാബ് പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തായി. ഡൽഹിക്ക് വേണ്ടി ശിഖർ ധവാൻ നേടിയ സെഞ്ചുറിയുടെ കരുത്ത് ഡൽഹിക്ക് തുണയായില്ല. സീസണിൽ ഇരുവരും ആദ്യം ഏറ്റുമുട്ടിയപ്പോൾ തങ്ങളെ തോൽപ്പിച്ച ഡൽഹിയോട് പഞ്ചാബിന്‍റെ മധുരപ്രതികാരമായിരുന്നു ഈ മത്സരം. മറുപടി ബാറ്റിങ്ങിൽ അർധസെഞ്ചുറി തികച്ച നിക്കോളാസ് പുരാന്‍റെയും (28 പന്തിൽ 53) മാക്സ്‌വെല്ലിന്‍റെയും (24 പന്തിൽ 32) ഇന്നിങ്സുകളുടെ കരുത്തിലാണ് പഞ്ചാബ് വിജയം കണ്ടത്.