ദുബായി: ഐപിഎല്ലിന്‍റെ ഭാഗമാകാന്‍ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീം നായകന്‍ ജേസണ്‍ ഹോള്‍ഡർ യുഎഇയില്‍ എത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം മിച്ചല്‍ മാര്‍ഷ് പരിക്കേറ്റ് പുറത്തായതിനെ തുടര്‍ന്നാണ് ഹോള്‍ഡര്‍ക്ക് അവസരം ലഭിച്ചത്.
ഐപിഎല്‍ പൂരത്തിനായി ജേസണ്‍ ഹോള്‍ഡര്‍ യുഎഇയില്‍ - mitchell marsh injured news
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് എതിരായ മത്സരത്തില്‍ മിച്ചല്‍ മാര്‍ഷിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ജേസണ്‍ ഹോള്‍ഡര്‍ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമില്‍ അവസരം ലഭിച്ചത്.
![ഐപിഎല്‍ പൂരത്തിനായി ജേസണ്‍ ഹോള്‍ഡര്‍ യുഎഇയില്‍ ജേസണ്‍ ഹോള്‍ഡര്‍ യുഎഇയില്‍ വാര്‍ത്ത മിച്ചല്‍ മാര്‍ഷിന് പരിക്ക് വാര്‍ത്ത ഐപിഎല്‍ ഇന്ന് വാര്‍ത്ത jason holder to uae news mitchell marsh injured news ipl today news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8947099-485-8947099-1601114220729.jpg)
യുഎഇല്‍ എത്തിയ ഹോള്‍ഡര്‍ ആറ് ദിവസം ക്വാറന്‍റൈനില്‍ കഴിയേണ്ടി വരും. ഇതിനിടെ നടത്തുന്ന മൂന്ന് കൊവിഡ് 19 പരിശോധനയില്‍ നെഗറ്റീവെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തിന് ടീമിനൊപ്പം ചേരാം.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ മത്സരത്തിലാണ് മിച്ചല്‍ മാര്‍ഷിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് മത്സരത്തില്‍ നാല് പന്ത് മാത്രം എറിഞ്ഞ് മാര്‍ഷ് പുറത്ത് പോയിരുന്നു. പിന്നീട് 10ാമനായി ബാറ്റ് ചെയ്യാനായാണ് താരം ഗ്രൗണ്ടിലെത്തിയത്. മാര്‍ഷിന്‍റെ കണങ്കാലിനാണ് പരിക്കേറ്റത്. മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 10 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഹൈദരാബാദ് ഇന്ന് നടക്കുന്ന സീസണിലെ രണ്ടാമത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്‌സിനെ നേരിടും.