അബുദാബി: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുത്തു. ഇരു ടീമുകളും രണ്ട് വീതം മാറ്റങ്ങളുമായാണ് ഇന്ന് ഇറങ്ങുന്നത്. ഖലീൽ അഹ്‌മദിനു പകരം ബേസിൽ തമ്പിയും ഷഹ്ബാസ് നദീമിന് പകരം അബ്‌ദുൾ സമദും സൺറൈസേഴ്‌സ് നിരയിലെത്തും. ഗ്രീൻ, പ്രസിദ് കൃഷ്ണ എന്നിവർക്കു പകരം കുൽദീപ് യാദവും ലോക്കി ഫെർഗൂസനും കൊൽക്കത്ത നിരയിലെത്തും. അബുദാബിയിൽ വച്ചു നടക്കുന്ന മത്സരത്തിൽ കൊൽക്കത്തക്കെതിരെ കഴിഞ്ഞ കളിയിലേറ്റ തോൽവിക്ക് പകരം വീട്ടാനാകും സൺറൈസേഴ്‌സ് ലക്ഷ്യമിടുന്നത്.
കൊൽക്കത്തക്കെതിരെ ടോസ് നേടിയ സൺറൈസേഴ്‌സ് ബൗളിങ് തെരഞ്ഞെടുത്തു - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
അബുദാബിയിൽ നടക്കുന്ന മത്സരത്തിൽ കൊൽക്കത്തക്കെതിരെ കഴിഞ്ഞ കളിയിലേറ്റ തോൽവിക്ക് പകരം വീട്ടാനാകും സൺറൈസേഴ്‌സ് ലക്ഷ്യമിടുന്നത്.
കൊൽക്കത്തക്കെതിരെ ടോസ് നേടിയ സൺറൈസേഴ്‌സ് ബൗളിങ് തെരഞ്ഞെടുത്തു
സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം: ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ, മനീഷ് പാണ്ഡെ, കെയ്ൻ വില്യംസൺ, പ്രിയം ഗാർഗ്, വിജയ് ശങ്കർ, അബ്‌ദുൾ സമദ്, റാഷിദ് ഖാൻ, സന്ദീപ് ശർമ, ടി നടരാജൻ, ബേസിൽ തമ്പി
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം:രാഹുൽ ത്രിപാഠി, ഷുബ്‌മാൻ ഗിൽ, നിതീഷ് റാണ, ദിനേശ് കാർത്തിക്, ഇയോൺ മോർഗൻ, ആൻദ്രെ റസ്സൽ, പാറ്റ് കമ്മിൻസ്, ശിവം മാവി, കുൽദീപ് യാദവ്, ലോക്കി ഫെർഗൂസൺ, വരുൺ ചക്രവർത്തി