ദുബായ്: പ്ലേഓഫ് പ്രതീക്ഷകൾക്ക് ജയം അനിവാര്യമായ മത്സരത്തില്‍ നായകൻ മുന്നില്‍ നിന്ന് നയിച്ചപ്പോൾ രാജസ്ഥാൻ റോയല്‍സിന് മികച്ച സ്കോർ. ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്‌സിന് എതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാൻ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റൺസെടുത്തു. അർധ സെഞ്ച്വറി നേടിയ നായകൻ സ്റ്റീവ് സ്മിത്തിന്‍റെ മികവിലാണ് രാജസ്ഥാൻ മികച്ച സ്കോർ കണ്ടെത്തിയത്. സ്മിത്ത് 36 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും അടക്കം 57 റൺസെടുത്ത് പുറത്തായി.
അർധ സെഞ്ച്വറിയുമായി സ്റ്റീവ് സ്‌മിത്ത്: ബാംഗ്ലൂരിന് ജയിക്കാൻ 178 റൺസ് - ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്‌സ്
ക്രിസ് മോറിസ് നാല് ഓവറില്‍ 26 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി. യുസ്‌വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റ് നേടി.
ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച റോബിൻ ഉത്തപ്പ 22 പന്തില്‍ 41 റൺസെടുത്തു. ബെൻ സ്റ്റോക്‌സ് (15), സഞ്ജു സാംസൺ (9), ജോസ് ബട്‌ലർ (24), ജോഫ്ര ആർച്ചർ (2) എന്നിവർ വലിയ സ്കോർ നേടാതെ പുറത്തായി. സഞ്ജു ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയ മത്സരത്തില്‍ വാലറ്റത്ത് രാഹുല്‍ തെവാത്തിയ 11 പന്തില്‍ 19 റൺസുമായി പുറത്താകാതെ നിന്നു.
ക്രിസ് മോറിസ് നാല് ഓവറില്‍ 26 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി. യുസ്‌വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റ് നേടി. രാജസ്ഥാൻ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയപ്പോൾ ഗുർകീരത് മാൻ സിങ്, ഷഹബാസ് അഹമ്മദ് എന്നിവർ ബാംഗ്ലൂർ നിരയില്‍ ഇടം കണ്ടെത്തി.