മുന്‍ നിര ടീമിനെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ 14ാം പതിപ്പിനായി നിലനിര്‍ത്തി നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. 18 അംഗ സംഘത്തെ നിലനിര്‍ത്തിയപ്പോള്‍ ഏഴ് മാറ്റങ്ങളാണ് അടുത്ത സീസണില്‍ മുംബൈക്കുണ്ടാവുക. പേസര്‍ ലസിത് മലിംഗ, ജയിംസ് പാറ്റിസണ്‍, നാതന്‍ കോട്രാല്‍ എന്നിവര്‍ അടുത്ത സീസണില്‍ ടീമിലുണ്ടാകില്ല. മിച്ചല്‍ മഗ്‌ളനാഗന്‍, ഷെര്‍ഫാന്‍ റൂതര്‍ഫോഡ്, പ്രിന്‍സ് ബെല്‍വന്ത് റായ്, ദിഗ്‌വിജയ് ദേശ്‌മുഖ് എന്നിവരാണ് ടീമിന് പുറത്തേക്ക് പോകുന്ന മറ്റ് താരങ്ങള്‍. അതേസമയം 18 താരങ്ങളെ ടീമില്‍ നിലനിര്‍ത്തി.
നിലനിര്‍ത്തിയ താരങ്ങള്‍: രോഹിത് ശര്‍മ, ജസ്‌പ്രീത് ബുമ്ര, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ്, ക്രുണാല്‍ പാണ്ഡ്യ, ക്വിന്‍റണ്‍ ഡികോക്ക്, ട്രെന്‍ഡ് ബോള്‍ട്ട്, ഇഷാന്‍ കിഷന്‍, രാഹുല്‍ ചാഹര്‍, സൗരഭ് തിവാരി, അദിത്യ താരെ, ജയന്ത് യാദവ്, ക്രിസ് ലിന്‍, അനുകുല്‍ റോയ്, അനുമോള്‍ പ്രീത് സിങ്, മൊഹ്‌സിന്‍ ഖാന്‍.