ന്യൂഡല്‍ഹി: ഐപിഎല്‍ 14ാം സീസണ് മുന്നോടിയായുള്ള മിനി താരലേലം ഫെബ്രുവരി 18ന്. ബിസിസിഐ വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. അതേസമയം താരലേലം എവിടെ നടക്കുമെന്ന കാര്യത്തില്‍ ബിസിസിഐ അധികൃതര്‍ തീരുമാനം എടുത്തിട്ടില്ല. നേരത്തെ ഈ മാസം 20നാരംഭിച്ച ഐപിഎല്‍ ട്രാന്‍സ്‌ഫര്‍ ജാലകം ഫെബ്രുവരി നാലിന് അവസാനിക്കും. ട്രാന്‍സ്‌ഫര്‍ ജാലകം പൂര്‍ത്തിയാകുന്ന മുറക്കാണ് താരലേലം നടക്കുക.
ഐപിഎല്‍: മിനി താരലേലം ഫെബ്രുവരി 18ന് - ipl mini auction news
ഐപിഎല്‍ 14ാം സീസണ് മുന്നോടിയായി നടക്കുന്ന മിനി താരലേലം ഫെബ്രുവരി 18നെന്ന് ബിസിസിഐ അറിയിച്ചു
ഐപിഎല്ലിന്‍റെ വരാനിരിക്കുന്ന സീസണ് ഇന്ത്യ തന്നെ വേദിയായേക്കും. ഇതിനായി എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ബിസിസിഐ ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.
അടുത്ത മാസം മുതല്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിന്‍റെ ഇന്ത്യന്‍ പര്യടനം സുഗമമായി മുന്നോട്ട് പോയാല്‍ ഐപിഎല്‍ ഇന്ത്യയില്‍ നടക്കാനിടയുണ്ട്. ഇന്ത്യന്‍ പര്യടനത്തിന്‍റെ ഭാഗമായി നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയും അഞ്ച് മത്സരങ്ങളുള്ള ടി20യും മൂന്ന് മത്സരങ്ങളുള്ള ഏകദിനവും ഇംഗ്ലണ്ട് ടീം കളിക്കും. മാര്‍ച്ച് 28 വരെ നീളുന്ന പര്യടനത്തിനാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ എത്തുന്നത്. നേരത്തെ ഐപിഎല്‍ 13ാം പതിപ്പ് കൊവിഡ് പശ്ചാത്തലത്തില്‍ യുഎഇയില്‍ വെച്ചാണ് നടന്നത്.