ദുബൈ: ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ഹൈദരാബാദിനെതിരെ നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ട്ടത്തിൽ 154 റൺസെടുത്തു. 36 റണ്‍സെടുത്ത സഞ്ജു സാംസണാണ് രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍. രാജസ്ഥാന് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഉത്തപ്പ ആക്രമിച്ച് കളിച്ചപ്പോള്‍ സ്‌റ്റോക്‌സ് സിംഗിളുകളെടുത്ത് ഉത്തപ്പയ്ക്ക് കളിക്കാനുള്ള അവസരം നല്‍കി.അനാവാശ്യ റണ്ണിന് ശ്രമിച്ച് ഉത്തപ്പ റണ്‍ ഔട്ടായി. ഹോള്‍ഡറാണ് ഉത്തപ്പയെ പുറത്താക്കിയത്. 19 റണ്‍സാണ് താരം നേടിയത്. ആദ്യ വിക്കറ്റില്‍ 30 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.
മികച്ച തുടക്കം മുതലാക്കാനായില്ല രാജസ്‌ഥാൻ 154 ന് പുറത്ത്
36 റണ്‍സെടുത്ത സഞ്ജു സാംസണാണ് രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍
ഉത്തപ്പയ്ക്ക് ശേഷം ക്രീസിലെത്തിയത് മലയാളി താരം സഞ്ജു സാംസണ്‍. കഴിഞ്ഞ മത്സരങ്ങളിലൊന്നും ഫോം കണ്ടെത്താതിരുന്ന സഞ്ജുവിന് ഈ മത്സരം നിര്‍ണായകമായിരുന്നു. ആ രീതിയിൽ തന്നെയായിരുന്നു സഞ്ജുവിന്‍റെ പ്രകടനവും. പതിയെ തുടങ്ങിയ സഞ്ജു ബെൻ സ്‌റ്റോക്കിസിന് നല്ല പിൻന്തുണ നൽകി. ഇരുവരും കൂടി പവര്‍പ്ലേയില്‍ 47 റണ്‍സ് നേടി. സ്‌കോര്‍ ബോര്‍ഡ് 50 കടത്തി. ഇരുവരും ചേര്‍ന്ന് 48 പന്തുകളില്‍ 50 റണ്‍സ് കൂട്ടുകെട്ട് നേടി. പിന്നാലെ സഞ്ജുവിനെ പുറത്താക്കി ഹോള്‍ഡര്‍ കളി സണ്‍റൈസേഴ്‌സിന് അനുകൂലമാക്കി. 36 റണ്‍സാണ് താരം നേടിയത്. സഞ്ജുവിന് പിന്നാലെ 30 റണ്‍സെടുത്ത സ്‌റ്റോക്‌സിനെ റാഷിദ് ഖാന്‍ മടക്കിയതോടെ രാജസ്ഥാന്‍റെ നില പരുങ്ങലിലായി.
പിന്നീട് ഒത്തുചേര്‍ന്ന ബട്‌ലറും സ്മിത്തും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. എന്നാല്‍ ഫോമിലേക്കുയരാതിരുന്ന ബട്‌ലര്‍ 9 റണ്‍സ് മാത്രമെടുത്ത് വിജയ് ശങ്കറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നാലെയെത്തിയ റിയന്‍ പരാഗ് ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ സ്‌കോര്‍ 130 കടന്നു. എന്നാല്‍ ക്യാപ്റ്റന്‍ സറ്റീവ് സ്മിത്തിന് വലിയ ഷോട്ടുകള്‍ കളിക്കാനായില്ല. ഒടുവില്‍ 19 റണ്‍സെടുത്ത് സ്മിത്ത് ഹോള്‍ഡറിന് വിക്കറ്റ് നല്‍കി മടങ്ങി. ആ ഓവറില്‍ തന്നെ റിയന്‍ പരാഗിനെയും മടക്കി ഹോള്‍ഡര്‍ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ആര്‍ച്ചറാണ് സ്‌കോര്‍ 150 കടത്തിയത്. സണ്‍റൈസേഴ്‌സിന് വേണ്ടി ഹോള്‍ഡര്‍ മൂന്നുവിക്കറ്റുകള്‍ നേടി തിരിച്ചുവരവ് ആഘോഷിച്ചപ്പോള്‍ റാഷിദ് ഖാന്‍, വിജയ് ശങ്കര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.