ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 14-ാം സീസണ് മുന്നോടിയായി വമ്പന്‍മാരെ പുറത്താക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം നായകന്‍ ആരോണ്‍ ഫിഞ്ച്, ഇംഗ്ലീഷ് ഓൾറൗണ്ടർ മോയിന്‍ അലി, ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസ് എന്നിവര്‍ക്കാണ് ടീമിന് പുറത്തേക്ക് വഴി തുറന്നത്. ശിവം ദുബെ, ഉമേഷ് യാദവ്, പവൻനെഗി എന്നിവരും ടീമിന് പുറത്തായി.
കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത ദേവ്‌ദത്ത് പടിക്കല്‍, മുഹമ്മദ് സിറാജ്, എന്നിവര്‍ക്ക് പുറമെ നായകന്‍ വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരെ ടീം നിലനിര്‍ത്തി.