ദുബായി: ഐപിഎല്‍ 13-ാം പതിപ്പിലെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും കിങ്സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍. ദുബായ് ഇന്‍റര്‍ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബിനെ കെഎല്‍ രാഹുലും ഡല്‍ഹിയെ ശ്രേയസ് അയ്യരും നയിക്കും.
കൂടാതെ രണ്ട് പ്രമുഖ പരിശീലകരും ഈ മത്സരത്തില്‍ നേര്‍ക്കുനേര്‍ വരും. മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ റിക്കി പോണ്ടിങ് ഡല്‍ഹിയുടെ പരിശീലകന്‍റെ വേഷത്തിലും പഞ്ചാബിന്‍റെ പരിശീലകന്‍റെ വേഷത്തില്‍ അനില്‍ കുംബ്ലെയും വരുന്നുണ്ട്.
ഇരു ടീമുകളും ഇതിനിടെ 24 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 14 തവണയും കിങ്സ് ഇലവന്‍ പഞ്ചാബിനായിരുന്നു ജയം. ഇരു ടീമുകളും ഇതേവരെ ഐപിഎല്‍ സ്വന്തമാക്കിയിട്ടില്ല. കഴിഞ്ഞ തവണ പഞ്ചാബിന്‍റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് തടയിട്ടത് ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഡല്‍ഹി ക്യാപിറ്റല്‍സായിരുന്നു. അന്ന് കിങ്സ് ഇലവനെതിരെ ജയം സ്വന്തമാക്കിയ ഡല്‍ഹി പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കി.
കഴിഞ്ഞ വര്‍ഷം മുന്നേറ്റമുണ്ടാക്കിയ ടീമിലെ ഭൂരിഭാഗം അംഗങ്ങളെയും ഇത്തവണയും ഡല്‍ഹി നിലനിര്‍ത്തിയിട്ടുണ്ട്. അലക്‌സ് കാരി, ജേസണ്‍ റോയി എന്നിവര്‍ ടീമിലെത്തിയത് ഡല്‍ഹിക്ക് മുന്‍തൂക്കം കൊടുക്കും. അജFങ്ക്യ രഹാന, ആര്‍ അശ്വിന്‍ എന്നിവരും പുതുതായി ടീമില്‍ എത്തിയ താരങ്ങളാണ്.
കരുത്തരായ താരങ്ങളുടെ സാന്നിധ്യമാണ് കിങ്സ് ഇലവന്‍റെ പ്രത്യേകത. ഇതിന് മുമ്പ് 2014ല്‍ രണ്ടാമതായി ഫിനിഷ് ചെയ്‌തതാണ് കിങ്സ് ഇലവന്‍റെ ഐപിഎല്ലിലെ മികച്ച നേട്ടം. ബാറ്റിങ്ങില്‍ ഒറ്റക്ക് മത്സരം ജയിപ്പിക്കാന്‍ കിഴവുള്ള ക്രിസ് ഗെയിലാണ് പഞ്ചാബിന്‍റെ സ്റ്റാര്‍ പ്ലെയര്‍. ഗെയിലും രാഹുലുമാകും പഞ്ചാബിന്‍റെ ഓപ്പണര്‍മാരാകുക. ബൗളിങ് ഡിപ്പാര്‍ട്ട്മന്‍റില്‍ അനുഭവ സമ്പത്തുള്ള മുഹമ്മദ് ഷമി പഞ്ചാബിന് മുതല്‍ക്കൂട്ടാകും.