ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏഴാം മത്സരത്തല്‍ ചെന്നൈ സൂപ്പര്‍ കിങ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം. ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ലീഗിലെ ആദ്യ മത്സരത്തില്‍ മുംബൈക്ക് എതിരെ അഞ്ച് വിക്കറ്റിന്‍റെ ജയം ചെന്നൈ സ്വന്തമാക്കിയിരുന്നു. എന്നാല്‍ അടുത്ത മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരായ ആദ്യ മത്സരത്തില്‍ 16 റണ്‍സിന്‍റെ പരാജയമാണ് ചെന്നൈ നേരിടേണ്ടി വന്നത്. അതിനാല്‍ തന്നെ ഇത്തവണ വര്‍ദ്ധിത വീര്യത്തോടെയാകും ധോണിയും കൂട്ടരും ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടുക.
ഐപിഎല്‍; ജയം തുടരാന്‍ ഡല്‍ഹി; ക്ഷീണം മാറ്റാന്‍ ചെന്നൈ - delhi win news
കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോടേറ്റ 16 റണ്‍സിന്‍റെ പരാജയത്തിന്‍റെ ക്ഷീണം മാറ്റാനാകും ധോണിയും കൂട്ടരും ഇന്നിറങ്ങുക. അതേസമയം ഐപിഎല്ലില്‍ ജയം തുടരുകയെന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹി
ബൗളിങ്ങാണ് എംഎസ് ധോണിക്ക് തലവേദന സൃഷ്‌ടിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന് എതിരായ കഴിഞ്ഞ മത്സരത്തില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ബൗളേഴ്‌സ് കാണിച്ച ധാരാളിത്തമാണ് ചെന്നൈക്ക് വിനയായത്. ലുങ്കി എന്‍ഗിഡി, പീയൂഷ് ചൗള എന്നിവര്‍ നാല് ഓവറില്‍ 50തിന് മുകളില്‍ റണ്‍സാണ് വിട്ട്കൊടുത്തത്. മറ്റ് ബൗളേഴ്‌സും ഇക്കാര്യത്തില്‍ മോശമായിരുന്നില്ല. ബാറ്റിങ്ങിലും ചെന്നൈക്ക് തിളങ്ങാനായില്ല. അര്‍ദ്ധസെഞ്ച്വറിയോടെ 72 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസി മാത്രമാണ് ചെന്നൈ നിരയില്‍ പിടിച്ച് നിന്നത്. ഏഴാമനായി ഇറങ്ങാനുള്ള ധോണിയുടെ തീരുമാനവും വ്യാപകമായി വിമര്‍ശിക്കപെട്ടു. ഇതിനെല്ലാം ഗ്രൗണ്ടില്‍ മറുപടി പറയാനാകും ധോണിയും കൂട്ടരും ഡല്‍ഹിക്കെതിരെ ദുബായില്‍ കളിക്കുക.
അതേസമയം കിങ്സ് ഇലവന്‍ പഞ്ചാബിന് എതിരെ ആവേശം നിറഞ്ഞ മത്സരത്തില്‍ സൂപ്പര്‍ ഓവറിലൂടെ ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ഉയര്‍ത്തിയ 157 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന കിങ്സ് ഇലവനെ ഭാഗ്യം കൊണ്ട് മാത്രമാണ് ശ്രേയസ് അയ്യരും കൂട്ടരും സമനിലയില്‍ തളച്ചത്. മാര്‍ക്കസ് സ്റ്റോയിന്‍സ് മാത്രമാണ് ഡല്‍ഹി നിരയില്‍ കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയത്. 21 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്റ്റോയിന്‍സിന്‍റെ ഇന്നിങ്സ്.