കേരളം

kerala

ETV Bharat / sports

പഞ്ചാബിന് പുറത്തേയ്ക്കുള്ള വഴി തുറന്ന് ചെന്നൈ - കിംഗ്സ് ഇലവന്‍ പഞ്ചാബ്

ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് കനത്ത തോല്‍വി. പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ്മാത്രം നഷ്ടപ്പെടുത്തി ചെന്നൈ മറികടന്നു.

IPL today news  IPL 20-20 news  CSK vs KXIP  IPL result news  ഐപിഎല്‍ വാര്‍ത്തകള്‍  ഐപിഎല്‍  ചെന്നൈ സൂപ്പര്‍ കിങ്സ്  കിംഗ്സ് ഇലവന്‍ പഞ്ചാബ്  ഐപിഎല്‍ 2020
പഞ്ചാബിന് പുറത്തേക്കുള്ള വഴി തുറന്ന് ചെന്നൈ

By

Published : Nov 1, 2020, 7:34 PM IST

ദുബൈ: പ്ലേ ഓഫിലേയ്ക്ക് കടക്കാനുള്ള നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് കനത്ത തോല്‍വി. പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ്മാത്രം നഷ്ടപ്പെടുത്തി ചെന്നൈ മറികടന്നു. വലുതല്ലാത്തെ ലക്ഷ്യത്ത ലക്ഷ്യത്തിലേയ്ക്ക് ക്ഷമയോടെ ബാറ്റ് വീശിയ ചെന്നൈ ബാറ്റ്സമാന്‍മാരില്‍ ഏഴ് പന്ത് ബാക്കിനില്‍ക്കെ വിജയം കുറിച്ചു. അര്‍ധ സെഞ്ചുറി നേടിയ ഗെയ്ക്‌വാദ് (49 പന്തില്‍ 62) അമ്പാട്ട് റായിഡു (30 പന്തില്‍ 30) എന്നിവര്‍ പുറത്താകാതെ നിന്നും. 34 പന്തില്‍ 48 റണ്‍സെടുത്ത ഡുപ്ലസിസിന്‍റെ വിക്കറ്റ് മാത്രമാണ് ചെന്നൈക്ക് നഷ്ടമായത്. ജെയിംസ് നീഷാമാണ് പഞ്ചാബിനായി ഏക വിക്കറ്റ് വീഴ്ത്തിയത്. തോല്‍വിയോടെ പഞ്ചാബിന്‍റെ പ്ലേ ഓഫ് ഏതാണ്ട് അവസാനിച്ചു.

നേരത്തെ കിങ്‌സ്‌ ഇലവന്‍റെ പേരുകേട്ട താരങ്ങള്‍ നിറം മങ്ങിയ മത്സരത്തില്‍ മധ്യനിരയിലെ ദീപക് ഹൂഡയുടെ അര്‍ധസെഞ്ച്വറിയാണ് ടീമിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 30 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും അടക്കം 62 റണ്‍സ് നേടിയ ഹൂഡ പുറത്താകാതെ നിന്നു.പതിവുപോലെ ഭേദപ്പെട്ട തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. ക്യാപ്‌റ്റൻ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് ബാറ്റിങ് ആരംഭിച്ചു. ആറാം ഓവറില്‍ 15 പന്തില്‍ 26 റണ്‍സുമായി മായങ്ക് മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 48ല്‍ എത്തിയിരുന്നു. എന്നാല്‍ അധികം വൈകാതെ 29 റണ്‍സുമായി രാഹുലും മടങ്ങി. പ്രതീക്ഷയും ഭാരം ചുമന്ന ക്രിസ്‌ ഗെയ്‌സിനൊപ്പം നിക്കോളാസ് പുരാൻ എത്തി. എന്നാല്‍ രണ്ട് റണ്‍സ് മാത്രമെടുത്ത് പുരാൻ വേഗം പുറത്തായി. 12ആം ഓവറില്‍ സൂപ്പര്‍ താരം ക്രിസ്‌ ഗെയ്‌ല്‍ 12 റണ്‍സുമായി പുറത്താകുമ്പോള്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 72 റണ്‍സെന്ന നിലയിലായിരുന്നു പഞ്ചാബ്. സ്കോര്‍ ബോര്‍ഡ് 108ല്‍ എത്തിയപ്പോള്‍ മൻദീപ് സിങ്ങും പുറത്ത്. പഞ്ചാബ് വൻ തകര്‍ച്ചയിലേക്ക് നീങ്ങുമ്പോഴാണ് ദീപക് ഹൂഡയുടെ നിര്‍ണായക പ്രകടനം. മോശം പന്തുകള്‍ അടിച്ചകറ്റി ശ്രദ്ധയോടെ കളിച്ച ഹൂഡ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ലുങ്കി എന്‍ഗിഡി ചെന്നൈയ്‌ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ശാര്‍ദുല്‍ ഠാക്കൂര്‍, ഇമ്രാൻ താഹിര്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ABOUT THE AUTHOR

...view details