അബുദാബി:വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ പൊടിപൂരമായി മാറുന്ന ഐപിഎല്ലിന്‍റെ പതിമൂന്നാം പതിപ്പിന് യുഎഇയില്‍ തുടക്കമായപ്പോള്‍ പ്രഥമ അര്‍ദ്ധസെഞ്ച്വറി ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ അമ്പാട്ടി റായിഡുവിന്. വെടിക്കെട്ട് ബാറ്റ്സ്‌മാനായ അമ്പാട്ടി 48 പന്തില്‍ 71 റണ്‍സാണ് മുംബൈക്കെതിരെ അടിച്ചു കൂട്ടിയത്.
ഐപിഎല്‍; സീസണിലെ പ്രഥമ അര്‍ദ്ധസെഞ്ച്വറി അമ്പാട്ടിക്ക് - half-century for ambati rayudu news
48 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 71 റണ്‍സാണ് അമ്പാട്ടി റായിഡു സ്വന്തമാക്കിയത്
![ഐപിഎല്‍; സീസണിലെ പ്രഥമ അര്‍ദ്ധസെഞ്ച്വറി അമ്പാട്ടിക്ക് അംബാട്ടി റായിഡുവിന് അര്‍ദ്ധസെഞ്ച്വറി വാര്‍ത്ത ഐപിഎല്‍ അര്‍ദ്ധസെഞ്ച്വറി വാര്‍ത്ത half-century for ambati rayudu news ipl half-century news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8865853-426-8865853-1600541000868.jpg)
ഉദ്‌ഘാടന മത്സരത്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു നാലാമനായി ഇറങ്ങിയ അമ്പാട്ടിയുടെ ഇന്നിങ്സ്. ഇതേവരെ 148 ഐപിഎല്‍ കളിച്ച അംബാട്ടി 19 അര്‍ദ്ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷമുള്ള അംബാട്ടിയുടെ ആദ്യ ഐപിഎല്ലാണിത്. 2019ലെ ഏകദിന ലോകകപ്പില്‍ അവസരം ലഭിക്കാതെ വന്നതോടെയാണ് അംബാട്ടി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഇന്ത്യക്ക് വേണ്ടി 61 മത്സരങ്ങള്‍ കളിച്ച അമ്പാട്ടി റായിഡു 10 അര്‍ദ്ധസെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.